ഒറ്റപ്പെട്ട ശക്തമായ മഴ തുടരും ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കുള്ള സാ​ഹചര്യം കണക്കിലെടുത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ‌ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇന്ന് 9 ജില്ലകളിൽ യെല്ലേ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ…

വയനാട് പുനരധിവാസം; 100 കുടുംബങ്ങൾക്ക് 10 കോടി രൂപ അനുവദിച്ച് കർണാടക

ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് സഹായവുമായി കർണാടക. 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി രൂപ സർക്കാർ നൽകും. സംസ്ഥാനത്തിന്റെ ദുരന്ത മാനേജ്മെന്റ് ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. തുക കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വയനാട്ടില്‍…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 11 വയസുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേരാളിയിൽ 11 വയസുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിലായി മലപ്പുറത്ത് നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ്; വിതരണം ഈ മാസം 26 മുതൽ

തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാലാം തീയതിയോടെ വിതരണം പൂർത്തിയാക്കും. ഓണത്തിന് ഒരു…

അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ നില ​ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ…

മഴ കനക്കും; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും…

വീണ്ടും ഷോക്കേറ്റ് മരണം; വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു. തോടന്നൂര്‍ ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്. ഉടനെ…

മുനമ്പം വഖഫ് ഭൂമി കേസ്; ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുന്നത്. ഈ കേസിൽ മൂന്ന്…