സംസ്ഥാനത്ത് വേനൽ മഴ തുടരും; ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ…

കേരളത്തിന്റെ സ്വപ്നപദ്ധതി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമർപ്പിച്ചത്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെ…

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച…

പേവിഷബാധ; മലപ്പുറത്ത് ചികിത്സയിലായിരുന്ന അഞ്ചരവയസ്സുകാരി മരിച്ചു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേ വിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ചര വയസ്സുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു. മാർച്ച് 29നാണ് കുട്ടിയ്ക്ക്…

ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ് 1 വരെ ഇടിമിന്നലോടെ മഴക്കും…

അട്ടപ്പാടിയിൽ കാട്ടാനയാക്രമണം; പരിക്കേറ്റയാൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സ്വർണഗദ്ധ ഉന്നതിയിലെ കാളി (63) മരിച്ചു. പേരക്കുട്ടിയോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തി. പിന്നാലെ കാളിയുടെ നെഞ്ചിൽ ചവിട്ടുകയും…

ബിപിഎൽക്കാർക്കായുള്ള സൗജന്യ ഇന്റർനെറ്റ് സേവനം; ഡാറ്റാ ലിമിറ്റിൽ വർധനവ്

തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിയില്‍ ഡാറ്റാ ലിമിറ്റില്‍ വര്‍ധനവ്. 20 എംബിപിഎസ് വേഗതയില്‍ ഓരോ ദിവസവും 1.5 ജിബി വീതമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റാ ലിമിറ്റ് 20 എംബിപിഎസ്…

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കേസിന്റെ എഫ്ഐആ‍ർ ഇന്ന് സിബിഐ കോടതിയിൽ സമർപ്പിക്കും.…

പഹൽ​ഗാം ഭീകരാക്രമണം; എന്‍ രാമചന്ദ്രന് വിടച്ചൊല്ലാൻ നാട്

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി…

വയനാട് കാട്ടാനയാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി: വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പൂളക്കൊല്ലിയിലേക്ക് പോകുന്നതിനിടെ അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോകുന്ന വഴിയില്‍ വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം. നിരന്തരം കാട്ടാനയുടെ സാന്നിധ്യം മേഖലയില്‍…