കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ 3 വരെയുള്ള പ്രതികൾ‌ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ കോടതി വെറുതെ വിട്ടു. കേസിൽ കോടതി നാളെ ശിക്ഷ വിധിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നിരോധിത…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട…

വയനാടിന് മെഡിക്കൽ കോളേജ്; വാ​ഗ്ദാനവുമായി പ്രിയങ്ക ​ഗാന്ധി

വയനാട്: വയനാടിന്റെ ഏറെനാളായുള്ള മെഡിക്കൽ കോളേജ് എന്ന ആവശ്യം ഉടൻ സാക്ഷാത്കരിക്കുമെന്ന് ഉറപ്പു നൽകി കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. രണ്ട് ദിവസത്തെ…

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കൂട്ടിയിടിയിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.…

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ വി.ആർ. അനൂപ് ചേലക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുരേഷ്…

വരും മണിക്കൂറിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,…

നീലേശ്വരം വെടിക്കെട്ടപകടം; മരണം രണ്ടായി

കോഴിക്കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നീലേശ്വരം ചായോത്ത് കിനാനൂരിൽ രതീഷ്(32) ആണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷ് ഇന്ന് രാവിലെയായിരുന്നു മരിച്ചത്. രതീഷിന് 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ്…

വിചാരണക്കോടതികൾക്ക് ഉത്തരവ് പിൻവലിക്കാൻ അധികാരമില്ല: ഹൈക്കോടതി

കൊച്ചി: വിചാരണക്കോടതികൾക്ക് ഉത്തരവുകൾ പിൻവലിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവുനൽകി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി പിൻവലിച്ചത്. ഇതിനെതിരേ നൽകിയ ഹർജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന്…

നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ചെറുവത്തൂർ: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻറെ വേഷം അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണനാണ്. നാടകത്തിലൂടെയായിരുന്നു…