ക്യാപ്റ്റനായി അരങ്ങേറ്റത്തിനൊരുങ്ങി ​ഗിൽ; ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് മുതൽ

ലീഡ്സ്: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ യുവതലമുറയുടെ മാറ്റുരയ്ക്കാനുള്ള പരീക്ഷണം തുടങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സംഘവും ഹെഡിങ്ലിയിലെ പിച്ചിലേക്കിറങ്ങുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30-നാണ് മത്സരം. സൂപ്പർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ആർ.…

പഹൽ​ഗാം ഭീകരാക്രമണം; ഏഷ്യൻ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. മേയ് 28-ന് ജിന്ന കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി 22 കളിക്കാര്‍…

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ​ഗാം​ഗുലി

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…

ഐഎസ്എൽ; കിരീടപ്പോരാട്ടത്തിൽ പരസ്പരം പോരാടാൻ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും

കൊൽക്കത്ത: ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. 162 മത്സരങ്ങൾക്കും 465 ഗോളുകൾക്കും ഒടുവിൽ ഐഎസ്എൽ പതിനൊന്നാം സീസണിലെ കിരീടപ്പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ബെംഗളൂരു…

ഐഎസ്എൽ; ​ആദ്യ സെമിയിൽ പോരാടാൻ ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും

ബെംഗളൂരു: ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ ഇന്ന് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമാവും. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡയിത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിയ ഗോവയും…

ഐപിഎൽ; നേർക്കുനേർ പോരാടാൻ മുംബൈയും ​ഗുജറാത്തും, നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ആദ്യ ജയത്തിനായി മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. പതിവ് തെറ്റിക്കാതെ ഈ സീസണിലും തോൽവിയോടെയാണ്…

രഞ്ജി ട്രോഫി സെമി; കേരളത്തിന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു‍

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ കേരളം ​ഗുജറാത്തിനോടാണ് പൊരുതുന്നത്. രഞ്ജിയിൽ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. ചരിത്രത്തിലാദ്യമായി ഫൈനൽ കളിയ്ക്കുക എന്ന മോഹത്തോടെയാണ് കേരളം ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ…

ഏകദിന പരമ്പര; ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ ജയത്തോടെ മുന്നേറി ഇന്ത്യ

നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ നാലുവിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയത്. സ്‌കോർ: ഇംഗ്ലണ്ട് 47.4 ഓവറിൽ 248-ന് ഓൾഔട്ട്. ഇന്ത്യ 38.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 251. ഇതോടെ…

സഞ്ജു സാംസണെ പിന്തുണച്ചു; എസ് ശ്രീശാന്തിന് വക്കീൽ നോട്ടീസ് അയച്ച് കെസിഎ

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് വക്കീൽ നോട്ടീസ് അയച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. കെ.സി.എയെ വിമർശിച്ചതിലും സ്വകാര്യ ചാനലിലെ ചർച്ചയിൽ സഞ്ജു സാംസണിനെ പിന്തുണച്ചതിലാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ…

അണ്ടർ 19 വനിതാ ലോകകപ്പ്; കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

ക്വാലലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക നിലംപരിശാക്കിയാണ് ഇന്ത്യ കപ്പുയർത്തിയത്. കളിയുടെ സർവമേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യൻ വനിതകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ടീം നിഷ്പ്രഭരായി. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്.…