ഇന്ത്യൻ നിർമിത സെമികണ്ടക്ടർ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലേക്ക്; മോദി

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഈ മേഖലയിൽ രാജ്യം അതിവേ​ഗം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഞാൻ നിങ്ങളുടെ…

ബിഎസ്എൻഎൽ 4ജി സേവനം അടുത്ത മാസം മുതൽ

ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി അടുത്തമാസംമുതൽ രാജ്യവ്യാപകമാക്കുമെന്ന്‌ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 5ജി നെറ്റ് വർക്ക് അടുത്തവർഷം വരുമെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഡൽഹി, മുംബൈ നഗരങ്ങളിൽ നിലവിലുള്ള എംടിഎൻഎലിനെ ബിഎസ്എൻഎൽ ഏറ്റെടുത്ത് ഇവിടങ്ങളിലും 4ജി ലഭ്യമാക്കും.…

സാറ്റലൈറ്റ് വഴി ഇന്റനെറ്റ് സേവനം; ​സ്റ്റാർലിങ്കിന് ഇന്ത്യയിൽ അനുമതി

മുംബൈ: സാറ്റലൈറ്റ് വഴിയുള്ള ഇന്റർനെറ്റ് സേവനമായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകി. വാണിജ്യ പ്രവർത്തനത്തിനുള്ള അനുമതിയാണ് ലഭിച്ചത്. സ്‌പേസ് റെഗുലേറ്റർ ഇൻസ്പേസ് ആണ് അനുമതി നൽകിയത്. 2022 മുതൽ ലൈസൻസിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സ്റ്റാർലിങ്ക്. ടെലികോം മന്ത്രാലയത്തിൽ നിന്നും…

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 9,000-ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

മുംബൈ: അമേരിക്കൻ ടെക് ഭീമൻ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമ്പനിയിലെ ഏകദേശം നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് പുതിയ നീക്കം. ഇത് 9,000-ത്തോളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ മൈക്രോസോഫ്റ്റ് വലിയ തോതിൽ നിക്ഷേപം…

മൊബൈൽഫോൺ വഴിയുള്ള തത്സമയ ​ദുരന്ത മുന്നറിയിപ്പ്; പരീക്ഷണം ആരംഭിച്ചു

ന്യൂഡൽഹി: മൊബൈൽ ഫോണുകൾ വഴിയുള്ള തത്സമയ ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ രാജ്യവ്യാപക പരീക്ഷണം തുടങ്ങി കേന്ദ്രസർക്കാർ. പ്രകൃതി ദുരന്ത-മനുഷ്യനിർമിത ദുരന്ത സന്ദർഭങ്ങളിൽ മുന്നറിയിപ്പ് വേഗത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമടക്കം 19-ലധികം ഭാഷകളിലാണ് പരീക്ഷണ സന്ദേശങ്ങൾ മൊബൈൽ…

ടെലികോം മന്ത്രാലയത്തിന്റെ അനുമതി; ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം അടുത്ത രണ്ട് മാസത്തിനുള്ളിൽ

മുംബൈ: ഇന്ത്യയിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങി സ്റ്റാർലിങ്ക്. ടെലികോം മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസ് ലഭിച്ചതിന് പിന്നാലെയാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് സുപ്രധാന പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ,…

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം; സ്റ്റാർലിങ്കിന് അനുമതി ഉടൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി സ്റ്റാർലിങ്കിന് ഉടൻ നൽകിയേക്കും. ഇന്ത്യൻ ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡൽ ഏജൻസിയായ ഇൻ-സ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ), സ്റ്റാർലിങ്കിന് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ ഇന്റർനെറ്റ്…

ഇന്ത്യ-പാക് സംഘർഷം; സൈബർ ആക്രമണത്തിന് സാധ്യത, ജാ​ഗ്രതാ നിർദേശം

മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ്…

സ്മാർട്ട്ഫോൺ ഉൽപാദനം; വിയറ്റ്നാമിൽ നിന്ന് ഒരുഭാ​ഗം ഇന്ത്യയിലേക്ക് മാറ്റാൻ സാംസങ്

മുംബൈ: സ്മാർട്ട്ഫോൺ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഉൽപാ​ദനത്തിൻ്റെ ഒരുഭാ​ഗം ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ…

ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കയറ്റുമതി; രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി തമിഴ്നാട്

ചെന്നൈ: ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോഡ്‌ വളർച്ചയുമായി വീണ്ടും തമിഴ്‌നാട്. 2024-’25 സാമ്പത്തികവർഷം സംസ്ഥാനത്തെ ഇലക്‌ട്രോണിക്സ് കയറ്റുമതി 14.65 ബില്യൺ ഡോളറിലേക്ക് ഉയർന്നു. 53 ശതമാനമാണ് വളർച്ച. ഇതോടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യത്ത് ഒന്നാംസ്ഥാനം നിലനിർത്തിയിരിക്കുകയാണ് തമിഴ്നാട്. 2024-’25 സാമ്പത്തികവർഷം…