ടെലികോം മേഖലയിൽ നിന്നും പിന്മാറി അദാനി; സ്പെക്ടം എയർടെൽ ഏറ്റെടുക്കും

മുംബൈ: ടെലികോം മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങിയ അദാനി ​ഗ്രൂപ്പ് പിന്മാറുന്നതായി റിപ്പോർട്ട്. മൂന്നുവർഷംമുൻപ് ലേലത്തിൽ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ അദാനി ഡേറ്റ നെറ്റ്വർക്‌സ് ഭാരതി എയർടെൽ ഗ്രൂപ്പ് ഏറ്റെടുക്കും. സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെലും ഉപകമ്പനിയായ…

യുഎസിന്റെ പകരച്ചുങ്കം; ചൈനയിൽ നിന്ന് ലാപ്ടോപ്പ് കമ്പനികൾ ഉൽപാദനത്തിന് ഇന്ത്യയിലേക്ക്

മുംബൈ: അമേരിക്കയുടെ പകരച്ചുങ്കത്തിൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഉത്പാദന വൈവിധ്യവത്കരണത്തിന് ലാപ്ടോപ് കമ്പനികൾ. ഇന്ത്യയുടെ ഉത്പാദന അനുബന്ധപദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമം. ഇതിനായി ഇന്ത്യയിലെ കരാർ കമ്പനികളുമായി ചർച്ചകൾ ശക്തിപ്പെടുന്നതായാണ് വിപണിയിൽനിന്ന്‌ ലഭിക്കുന്ന സൂചനകൾ. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരയുദ്ധം…

ഇൻഫോസിസിൽ കൂട്ടപ്പിരിച്ചുവിടൽ; 240 പേർക്ക് ജോലി നഷ്ടമായേക്കും

ബെംഗളൂരു: ഇന്ത്യൻ ഐടി ഭീമൻ കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ട പിരച്ചുവിടൽ. ഇന്റേണൽ അസസ്മെന്റ് ടെസ്റ്റുകൾ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 240 ട്രെയ്‌നി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഫെബ്രുവരിയിലും ഇൻഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു. ഇൻഫോസിസിൽ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ നേടാൻ…

സെമികണ്ടക്ടര്‍; എന്‍വീഡിയയുടെ വരുമാനത്തിൽ വർധന

മുംബൈ: സെമികണ്ടക്ടര്‍ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍വീഡിയ ഒന്നാംസ്ഥാനത്തെത്തി. എന്‍വീഡിയയുടെ വരുമാനം 3,484 കോടി ഡോളറില്‍നിന്ന് 120 ശതമാനം ഉയര്‍ന്ന് 7,669 കോടി ഡോളറിലെത്തിയതോടെയാണ് ഇത്. സാംസങ്, ഇന്റല്‍ എന്നിവയെ പിന്നിലാക്കിയായിരുന്നു എൻവീഡിയയുടെ നേട്ടം. ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതാണ്…

വോഡഫോൺ ഐഡിയയുടെ പകുതിയോളം ഓഹരി ഏറ്റെടുക്കാൻ കേന്ദ്രം

ന്യൂഡൽഹി: വോഡഫോൺ ഐഡിയ(വി)യിലെ ഓഹരി 48.99 ശതമാനമായി ഉയർത്താനൊരുങ്ങി കേന്ദ്രം. സർക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികൾ സർക്കാരിനു നൽകാൻ വാർത്താവിനിമയ മന്ത്രാലയം വോഡഫോൺ ഐഡിയയോട് നിർദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ്…

ബോയിങിൽ കൂട്ടപ്പിരിച്ചുവിടൽ; ബെം​ഗളൂരു കാംപസിൽ 180 പേരെ പിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരുവിലെ ബോയിങ് ഇന്ത്യ എൻജിനിയറിങ് ടെക്‌നോളജി സെന്ററിൽനിന്ന്‌ (ബിഐഇടിസി) 180 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുവിലും പിരിച്ചുവിടലുണ്ടായത്. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം പത്തുശതമാനം കുറയ്ക്കുമെന്ന് ബോയിങ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബോയിങ്ങിന്റെ ഇന്ത്യയിലെ ഏഴായിരത്തോളം…

സ്കൈപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്; മേയ് മാസത്തോടെ നിർത്തലാക്കും

ന്യൂഡൽഹി: വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. മേയ് മാസത്തോടെ സ്കൈപ്പിന്റെ സേവനം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സ്കൈപ്പ് സേവനം ഉപയോ​ഗിക്കുന്നത്.ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റ് ടീംസ് (മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത, ചില ആപ്പുകൾ ഒരുമിച്ച് ലഭ്യമാകുന്ന സംവിധാനം) അക്കൗണ്ടിൽ…

ഇന്ത്യയിൽ ‍ഡേറ്റാ സെൻ്റർ തുടങ്ങാൻ ഒരുങ്ങി ഓപ്പൺ എഐ

മുംബൈ: നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പൺ എ.ഐ. ഇന്ത്യയിൽ ഡേറ്റാ സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നു. രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മാത്രമല്ല, ഇന്ത്യയിൽ നിർമിതബുദ്ധി ടൂളുകൾക്ക് ആവശ്യം വർധിക്കുന്നതും ഡേറ്റാ സെന്റർ ഒരുക്കാൻ…

കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി മെറ്റ; 3000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം മൂവായിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം മെഷീന്‍ ലേണിങ് എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ…

ഒരുലക്ഷംകോടി രൂപ പിന്നിട്ട് ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി

മുംബൈ: നടപ്പ്‌ സാമ്പത്തികവർഷം ആദ്യ പത്തുമാസം പിന്നിടുമ്പോൾ രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി രൂപ പിന്നിട്ടു. ആദ്യമായാണ് ഒരു സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി രൂപ കടക്കുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിലായി ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ 31…