ഇന്ത്യയിൽ റെക്കോർ‍ഡ് വിൽപനയുമായി ഐഫോൺ

ദില്ലി: ഡിസംബർ മാസത്തിൽ ഇന്ത്യയിൽ റെക്കോർഡ് വിൽപന നടത്തി ഐഫോൺ. ഡിസംബർ പകുതിയോടെ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ 11 ശതമാനം ഓഹരിയാണ് ആപ്പിളിനുണ്ടായത്. കമ്പനിയുടെ സിഇഒ ടിം കുക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ കൂടുതൽ ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.…

ട്രംപുമായുള്ള കേസ് തീർപ്പാക്കാൻ ഒരുങ്ങി മെറ്റ; 2.5 കോടി ഡോളർ നൽകിയേക്കും

വാഷിംങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കേസ് തീർപ്പാക്കാൻ ഒരുങ്ങി മെറ്റ. കാപിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് നഷ്ടപരിഹാരം നൽകി തീർപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ധാരണയിൽ ഒപ്പുവെച്ചുവെന്നാണ് സൂചന. കരാർ പ്രകാരം മെറ്റ…

മോശം പ്രകടനം; 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

സാൻഫ്രാൻസിസ്‌കോ : ഏകദേശം 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരിലാണ് ജീവനക്കാർക്കെതിരേയുള്ള നടപടി. പിരിച്ചുവിടുന്ന ജീവനക്കാർക്ക് പകരം പുതിയ ആളുകളെ നിയമിക്കുമെന്ന് മെറ്റ വ്യക്തമാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അതേസമയം വാട്ട്സാപ്പ്, ഫെയ്‌സ്ബുക്ക്,…

വാട്സ്ആപ്പ് പേ ഉപയോക്തൃ പരിധി ഒഴിവാക്കി; ഇനി എല്ലാവർക്കും ഉപയോ​ഗിക്കാം

മുംബൈ: ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൻറെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്‌മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ ഉത്തരവ്. വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധിയാണ് ഇതിലൂടെ ഒഴിവാക്കിയത്. മുമ്പ് വാട്‌സ്ആപ്പ് പേക്ക് ഉപയോക്താക്കളുടെ…

ഐഎസ്ആർഒയുടെ സ്പാഡെക്സ് വിക്ഷേപണം ഇന്ന് രാത്രി; 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക്

തിരുവനന്തപുരം: ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും. വിക്ഷേപണത്തിനായി…

റെയിൽവേ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ; പുതിയ ആപ്പ് ഡിസംബർ മുതൽ

ന്യൂഡൽഹി: റെയിൽവേ സേവനങ്ങൾ എല്ലാം ഇനി ഒരു ആപ്പിൽ ലഭിക്കും. പുതിയ ആപ്പ് ഡിസംബർ അവസാനത്തോടെ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ തീവണ്ടിയാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ തുടങ്ങി യാത്രാവേളയിലെ എല്ലാ സേവനങ്ങളും ഒരു…

മൊബൈൽ ഡാറ്റാ ട്രാഫിക്കിൽ വീണ്ടും ഒന്നാമതായി ജിയോ

ന്യൂഡൽഹി: മൊബൈൽ ഡാറ്റാ ട്രാഫിക്കിൽ തുടർച്ചയായ മൂന്നാം പാദത്തിലും ആഗോള എതിരാളികളെ പിന്തള്ളി ലോക നേതാവായി റിലയൻസ് ജിയോ. ജിയോ, ചൈന മൊബൈൽ, എയർടെൽ, ചൈന യൂണികോം, വോഡഫോൺ ഐഡിയ തുടങ്ങിയ ഓപ്പറേറ്റർമാരുടെ മൊബൈൽ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന ഒരു…