ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വത്തിക്കാൻ: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിലെത്തിയതായിരുന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം (Islamic Art…
യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ
പ്യോംങ്യാംഗ്: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ലോകരാജ്യങ്ങൾക്ക് ഒരു സംശയവും വേണ്ടെന്നും തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെയാണെന്നും കിം ജോംഗ് ഉൻ പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യൻ പോരാട്ടത്തിന് എല്ലാ…
സിറിയയിൽ വീണ്ടും ശക്തിപ്രാപിച്ച് ആഭ്യന്തരകലാപം; 242 പേർ കൊല്ലപ്പെട്ടു
ഡമാസ്‌കസ്: സിറിയയിൽ വീണ്ടും ശക്തിപ്രാപിച്ച് ആഭ്യന്തരകലാപം. 2011 മുതൽ സിറിയയിലുണ്ടായിരുന്ന കലാപം ഏതാനും ദിവസം മുമ്പായിരുന്നു വീണ്ടും രൂക്ഷമായത്. സൈന്യവും വിമതരും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ 242 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിൽ 24 പേർ സാധാരണക്കാരാണ്. ടർക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ…
പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ നടപടികൾ കടുപ്പിച്ച് യുഎഇ
ഇസ്ലാമാബാദ്: പാകിസ്താൻ പൗരന്മാർക്ക് യു.എ.ഇ.യിലേക്ക് വരുന്നതിനുള്ള വിസ നടപടികൾ കർശനമാക്കി യു.എ.ഇ. അതാത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിസ അനുവദിക്കുകയുള്ളൂ എന്ന് യു.എ.ഇ. പാകിസ്താൻ അധികൃതരെ അറിയിച്ചു. പാകിസ്താൻ ഓവർസീസ് എംപ്ലോയ്‌മെന്റ് പ്രൊമോട്ടേഴ്സ് അസ്സോസിയേഷൻ വൈസ്…
ഏറ്റുമുട്ടലുകൾക്ക് താൽകാലിക വിരാമം; ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ
ബെയ്റൂട്ട്: ഏകദേശം 14 മാസങ്ങൾ നീണ്ടുനിന്ന ഇസ്രയേൽ- ഹിസ്ബുല്ല ഏറ്റുമുട്ടലുകൾക്ക് താൽക്കാലിക വിരാമം. ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രായേൽ മുന്നറിയിപ്പിനെ തുടർന്ന് ലെബനിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങൾ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ വീടുകളിലേക്ക്…
ബെയ്റൂട്ടിൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ വീണ്ടും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം. ഹിസ്‌ബുല്ല കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന്ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. നാലു റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. ആദ്യം…
ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ച് കാനഡ
ഒട്ടാവ: കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ചു. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കാനഡ നടപടി പിൻവലിച്ചിരിക്കുന്നത്. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത…
പാകിസ്ഥാനിൽ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്പ്; 50 മരണം
പെഷാവർ: പാകിസ്താനിൽ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടു സ്ത്രീകളും അഞ്ചുകുട്ടികളുമുൾപ്പെടെ 50 പേർ മരിച്ചതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ച വാഹനയാത്രക്കാർക്കുനേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. അഫ്ഗാൻ അതിർത്തിയോടുചേർന്ന ഖുറം ജില്ലയിലാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്.…
ഇസ്രയേൽ ആക്രമണം; വടക്കൻ ഗാസയിൽ 88 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രയേൽ. ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി യുഎൻആർഡബ്ല്യുഎ (യുണൈറ്റഡ്…
മോദിയുടെ നൈജീരിയ സന്ദർശനം; പ്രസിഡന്റ് ബോല അഹമ്മദ് ചിനുബുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
അബുജ: നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസിഡൻറ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും. നൈജീരിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകും. ഇന്ത്യ – നൈജീരിയ ചർച്ചയ്ക്കുശേഷം പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പു…