• world
  • November 15, 2024
ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; പ്രസിഡന്റ് അനുര കുമാര ദിസനായകെ വീണ്ടും അധികാരത്തിലേക്ക്

കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. 225 അംഗ പാർലമെന്റിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനൽ പീപ്ൾസ് പവർ(എൻപിപി)123 സീറ്റുകൾ​ നേടി കേവല ഭൂരിപക്ഷം നേടി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 107 സീറ്റുകളും കടന്നാണ് എൻപിപിയുടെ മുന്നേറ്റം. എൻപിപിക്ക്…

  • world
  • November 15, 2024
ശത്രുക്കളെ ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി ഉത്തരകൊറിയ; ചാവേർ ആക്രമണ ഡ്രോണുകൾ ഉത്പാദിപ്പിക്കും

സോൾ : ശത്രുക്കളുടെ ലക്ഷ്യസ്ഥാനത്തെത്തി ആക്രമിക്കാൻ കഴിയുന്ന ചാവേർ ആക്രമണ ഡ്രോണുകൾ വലിയ തോതിൽ ഉത്പാദിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാനായി രൂപകത്പ്പന ചെയ്തിരിക്കുന്ന ആളില്ല ഡ്രോണുകളുടെ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചതിന് ശേഷമാണ് കിം ജോങ് ഉത്പാദനം കൂട്ടാൻ…

  • world
  • November 15, 2024
ലബനനിൽ ഇസ്രയേൽ ആക്രമണം; സ്ത്രീകളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് സ്ത്രീകളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലബനനിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ…

  • world
  • November 14, 2024
ഇസ്രയേലിൽ ഡ്രോൺ ആക്രമണവുമായി ഹിസ്ബുല്ല

ടെൽ അവീവ്: ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുല്ല. തലസ്ഥാന നഗരമായ ടെൽ അവീവിലെ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തെയും പ്രതിരോധ മന്ത്രാലയത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. അതേസമയം ഹിസ്ബുല്ലയുടെ വാദങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. രണ്ട് ഡ്രോണുകളും 40 പ്രൊജക്ടൈലുകളും നേരിട്ടതായി…

  • world
  • November 13, 2024
അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തി ഹൂതികൾ

വാഷിങ്ടൺ: അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തി ഹൂതികൾ. രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെയായിരുന്നു ആക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. കഴി‌ഞ്ഞ വർഷം നവംബർ മുതലാണ് ചെങ്കടലിലും ഗൾഫ് ഓഫ്…

  • world
  • November 12, 2024
ഇന്ത്യൻ കോൺസുലേറ്റിന്റെ പരിപാടി മാറ്റിവച്ചു; തീരുമാനം ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിക്ക് പിന്നാലെ

ഒട്ടാവ: കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്.…

  • world
  • November 12, 2024
ഇസ്രയേലിൽ റോക്കറ്റ് ആക്രമണവുമായി ഹിസ്ബുല്ല; കുട്ടികളുൾപ്പെടെ 7 പേർക്ക് പരിക്ക്

ടെഹ്റാൻ: ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. രണ്ടുഘട്ടമായി നൂറിലധികം റോക്കറ്റുകളാണ് വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തത്. 165 ലധികം റോക്കറ്റുകൾ ഹിസ്ബുല്ല ഇസ്രയേലിനു നേരെ തൊടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോക്കറ്റ് ആക്രമണത്തിൽ ഒരു വയസ്സുള്ള പെൺകുട്ടി…

  • world
  • November 11, 2024
ലെബനനിലെ പേജർ സ്ഫോടനം തന്റെ അനുമതിയോടെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പേജർ സ്ഫോടനം തന്റെ അനുമതിയോടെയാണെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്. സെപ്റ്റംബർ 17-നാണ് ലെബനന്റെയും സിറിയയുടെയും വിവിധഭാഗങ്ങളിൽ ഒരേസമയം പേജറുകൾ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ…

  • world
  • November 11, 2024
ക്യൂബയിൽ ഒരു മണിക്കൂറിനിടെ രണ്ട് ഭൂചലനങ്ങൾ

ഹവാന : ദക്ഷിണ ക്യൂബയിൽ ഒരു മണിക്കൂറിനിടെ ഉണ്ടായത് രണ്ട് ഭൂചലനങ്ങൾ. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ ദൂരെയാണ് ഭൂചലങ്ങൾ ഉണ്ടായത്. 6.8 തീവത്ര രേഖപ്പെടുത്തിയ ആദ്യ ഭൂചലത്തിന് ഒരു മണിക്കൂർ ശേഷമായിരുന്നു 5.9…

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്താനുള്ള നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്

ടെൽ അവീവ്: ഇസ്രയേലിൽ ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. സ്വന്തം പൗരന്മാർ ഉൾപ്പെടെയുള്ള പലസ്തീൻ ആക്രമണകാരികളുടെ കുടുംബാംഗങ്ങളെ യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമം. പ്രധാനമന്ത്രി ബെഞ്ചമിൻ…