തെക്കൻ ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ; വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കി
ജറുസലം: ഗാസയിൽ ആക്രമണം ശക്തമാകുന്നതിനിടെ തെക്കൻ ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ. വടക്കൻ ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പുതിയ ആക്രമണപദ്ധതിയുടെ ഭാഗമായാണിത്. സുരക്ഷ ഉറപ്പാക്കാനെന്നു പറഞ്ഞാണ് പലസ്തീൻകാരെ ഒഴിപ്പിക്കുന്നത്. തെക്കൻ ഗാസയിൽ ടെന്റുകളും മറ്റു സഹായങ്ങളും ഒരുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കുള്ള…
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പ്രളയം; മരണം 194
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അഞ്ച് രക്ഷാപ്രവർത്തകർ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്.…
ഗാസയിൽ വീണ്ടും പട്ടിണിമരണം; മരണസംഖ്യ 240 ആയി
ഗാസ: സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഗാസയിൽ വീണ്ടും പട്ടിണി മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ പട്ടിണി മൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 240 ആയി ഉയർന്നു. ഇതിൽ 107 പേർ കുട്ടികളാണ്. യുദ്ധം മൂലം ആഹാരവും അവശ്യസാധനങ്ങളുമെത്താതെ ദുരിതത്തിലാണ് ഗാസ. ഇന്നലെ…
കുവൈത്തിലെ വിഷമദ്യ ദുരന്തം; മരണസംഖ്യ 23 ആയി, മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. മരണസംഖ്യ ഉയരാനാണ് സാധ്യത. കണ്ണൂർ സ്വദേശി ഉൾപ്പെടെ 6 മലയാളികൾ മരിച്ചെന്നാണു സൂചനയെങ്കിലും കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. മരിച്ചവരിൽ കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.…
ഗാസയിൽ വീണ്ടും ബോംബാക്രമണം ശക്തമാക്കി ഇസ്രയേൽ; 89 പേർ കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലുമായി 89 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കുനേരെ നടത്തിയ വെടിവയ്പുകളിൽ 31 പേരാണു കൊല്ലപ്പെട്ടത്. 513 പേർക്കു പരുക്കേറ്റു. 2 കുട്ടികളടക്കം 5 പേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ…
തുർക്കിയിൽ വൻ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ഭൂചലനമുണ്ടായത്. തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ…
ഇസ്രയേൽ ആക്രമണം; ഗാസ സിറ്റിയിൽ 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ,…
റഷ്യയുമായി എല്ലാ മേഖലകളിലും സഹകരണം തുടരാൻ സന്നദ്ധമെന്ന് ഇന്ത്യ; പുട്ടിനുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അജിത് ഡോവൽ പുട്ടിന് ഹസ്തദാനം നടത്തുന്ന ദൃശ്യങ്ങൾ റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. റഷ്യയുമായി എല്ലാ മേഖലകളിലും സഹകരണം തുടരാൻ ഇന്ത്യ സന്നദ്ധമാണെന്ന് ഡോവൽ…
ഗാസ പിടിച്ചെടുക്കൽ; ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് മന്ത്രിമാരുമായി ചർച്ച നടത്തും
ജറുസലം: ഗാസയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് മന്ത്രിമാരുമായി ചർച്ച നടത്തും. ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്കാണ് നെതന്യാഹു ചർച്ചയ്ക്ക് ഒരുങ്ങുന്നത്. ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സേനാമേധാവി ഇയാൽ സമീർ വിയോജിപ്പ് അറിയിച്ചിരുന്നു. ഗാസ പിടിച്ചെടുക്കാനുള്ള നീക്കം…
യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം; കുട്ടിയുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു, 155 പേർക്ക് പരിക്ക്
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 6 വയസ്സുകാരനുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 155 പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്. കീവിൽ 27 ഇടങ്ങളിലായിരുന്നു ആക്രമണം. പാർപ്പിട സമുച്ചയങ്ങളും സ്കൂളുകളും ആശുപത്രികളും തകർന്നു.…




















































