ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് അപകടം; 113 മരണം

സാന്റോ ഡൊമിങോ: കരീബിയൻ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. അപകടത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി ഉയർന്നു. ബുധനാഴ്ച പുലർച്ചെയോടെയുണ്ടായ അപകടത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തലസ്ഥാന…

മുംബൈ ഭീകരാക്രമണക്കേസ്; പ്രതി തഹാവൂർ റാണയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും. ഇന്ത്യയിൽ നിന്നുള്ള സംഘം യുഎസിൽ എത്തി റാണയെ കൈമാറുന്നതിനുള്ള തയാറെടുപ്പുകൾ വേഗത്തിലാക്കിയെന്നാണ് വിവരം. ഇന്ന് ഇന്ത്യയിലെത്തിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി…

പകരംതീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ; 70 രാജ്യങ്ങൾ ചർച്ചയ്ക്കായി സമീപിച്ചെന്ന് യുഎസ്

വാഷിങ്ടൻ: യുഎസ് പ്രഖ്യാപിച്ച പകരംതീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതിനിടെ 70 രാജ്യങ്ങൾ ചർച്ചയ്ക്കായി സമീപിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആദ്യഘട്ടത്തിൽ ജപ്പാൻ, ​ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുക‌യാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരതീരുവയാണ് ഇന്നു പ്രാബല്യത്തിൽ…

ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേൽ

ഗാസ: ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേൽ. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിർബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികൾക്ക് ഗാസയിൽ മൂന്നിൽ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഒസിഎച്ച്എ(യുഎൻ ഓഫീസ് ഫോർ ദ…

​ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 112 പേർ കൊല്ലപ്പെട്ടു

ഗാസ: കഴിഞ്ഞ ദിവസം ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 112 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം പ്രാപിച്ച ഗാസ സിറ്റിയിലെ സ്കൂളുകളിൽ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേർക്ക് പരിക്കേറ്റു. അതേസമയം ഗാസ…

പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതി തീരുവ ഈടാക്കും

വാഷിങ്ടൺ: ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവക്കാര്യത്തിൽ താൻ ദയാലുവാണെന്ന് ആവർത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം’ എന്ന് വിശേഷിപ്പിച്ചുക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയ്ക്ക് മേൽ 26 ശതമാനവും ചൈനയ്ക്ക് 34…

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും…

മ്യാൻമർ ഭൂകമ്പം; മരണം 2056 ആയി, 3900 പേർക്ക് പരിക്ക്

നയ്പീഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി ഉയർന്നു. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

തായ്ലൻഡിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും രേഖകൾ കടത്താൻ ശ്രമം; നാല് ചൈനക്കാർ പിടിയിൽ

ബാങ്കോക്ക്: തായ്‌ലാൻഡിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും രേഖകൾ കടത്താൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പൊലീസ് പിടികൂടി. തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഉള്ളിൽനിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാൻ…

യുഎസിനെ തകർക്കാൻ മിസൈലുകൾ സജ്ജം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

ടെഹ്‌റാൻ: ആണവകരാറിൽ ഒപ്പിടാൻ ഇറാൻ വിമുഖത തുടർന്നാൽ ബോംബിട്ട് തകർത്തുകളയുമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാൻ. ലോകമെമ്പാടുമുള്ള യു.എസിൻറെ സ്ഥാപനങ്ങൾ തരിപ്പണമാക്കാനുള്ള മിസൈലുകൾ തങ്ങൾ സജ്ജമാക്കിയിട്ടുണ്ട് എന്നായിരുന്നു ഇറാന്റെ പ്രതികരണം. ട്രംപിന്റെ ബോംബ് ഭീഷണി വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇറാന്റെ ‘മിസൈൽ’ ഭീഷണി.…