തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; മുൻകൂർ ജാമ്യം തേടി നടി കസ്തൂരി
ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ മുൻകൂർ ജാമ്യം തേടി നടി കസ്തൂരി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടി ഒളിവിൽ പോവുകയും മുൻകൂർ ജാമ്യം തേടുകയുമായിരുന്നു. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ്…
ലൈംഗികാതിക്രമക്കേസ്; നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും
ന്യൂഡൽഹി: യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം…
ജാർഖണ്ഡിലും പശ്ചിമബംഗാളിലും ഇഡി റെയ്ഡ്
ന്യൂഡൽഹി: ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും ഇഡിയുടെ വ്യാപക റെയ്ഡ്. രണ്ട് സംസ്ഥാനങ്ങളിലെയും 17 ഇടങ്ങളിലായിട്ടാണ് ഇഡി റെയ്ഡ് നടത്തുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ റെയ്‍ഡ്. അനധികൃതമായി ബംഗ്ലാദേശികൾ നുഴഞ്ഞുകയറുകയും ഇന്ത്യൻ പൗരത്വം തെളിയിക്കാനായി വ്യാജ ആധാർ…
ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ ഡിസംബർ 13 ന് പരിഗണിക്കും
ദില്ലി : ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഡിസംബർ 13 ന് വീണ്ടും പരിഗണിക്കും. പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. മാനസികനില സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന…
എഡിഎമ്മിന്റെ മരണം; പിപി ദിവ്യ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി
കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ഇന്ന് അന്വേഷണ സംഘ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ…
സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മെയ് 13 വരെയാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. മുൻ ചീഫ് ജസ്റ്റിസ് ഡി…
സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,760 രൂപയാണ്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്,…
ലെബനനിലെ പേജർ സ്ഫോടനം തന്റെ അനുമതിയോടെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പേജർ സ്ഫോടനം തന്റെ അനുമതിയോടെയാണെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്. സെപ്റ്റംബർ 17-നാണ് ലെബനന്റെയും സിറിയയുടെയും വിവിധഭാഗങ്ങളിൽ ഒരേസമയം പേജറുകൾ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ…
യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം; മഹാരാഷ്ട്രയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. മഹാരാഷ്ട്രയിൽ അടുത്ത 5 വർഷത്തിനുള്ളിൽ യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ലഡ്കി ബഹിൻ യോജന പദ്ധതി…
ഇന്ത്യയുടെ 51-മത് ചീഫ് ജസ്റ്റിസാകാൻ സഞ്ജീവ് ഖന്ന; ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ദില്ലി: ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 2025 മെയ് 13വരെ പദവിയിൽ തുടരും. 2005 ജൂണിൽ…