മുരളി ഗോപി – ഇന്ദ്രൻസ് ചിത്രം ‘കനകരാജ്യം’ ഒടിടിയിലേക്ക്
ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കനകരാജ്യം ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയ്ക്ക് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയത്. മുരളി ഗോപിയാണ് സ്ട്രീമിംഗ് വിവരം പങ്കിട്ടിരിക്കുന്നത്. എന്നാൽ തിയതി പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സാഗറാണ്. ‘സത്യം മാത്രമേ…
നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ധനസഹായമായി നാല് ലക്ഷം രൂപ വീതം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.നാല് പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ…
തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്കെതിരെ കേസെടുത്തു
ചെന്നൈ: തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ കേസെടുത്തു. എഗ്‌മൂർ പൊലീസാണ് നടിക്കെതിരെ കേസെടുത്തത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 വകുപ്പുകളിലാണ് കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിലായിരുന്നു…
യു എസ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ ലീഡ് ചെയ്ത് ട്രംപ്
വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ മുന്നേറ്റം തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. എന്നാൽ ഇത് അവസാനഫലത്തിന്റെ കൃത്യമായ സൂചന ആയിക്കൊള്ളണമെന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കാരണം പരമ്പരാഗതമായി ഏത് പാർട്ടിക്കൊപ്പമാണോ സംസ്ഥാനങ്ങൾ നിലകൊള്ളുന്നത് ആ…
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. അതേസമയം നിലവിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും…
ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ പുറത്താക്കി ബെന്യാമിൻ നെതന്യാഹു
ജറുസലം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം. ‘‘യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും…
എഡിഎമ്മിന്റെ മരണം; പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും…
സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണവില. 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ…
ആദ്യ ഇലക്ട്രിക് വാഹനം ‘ഇ വിറ്റാര’ അവതരിപ്പിച്ച് സുസുക്കി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ ആദ്യ മാസ്-പ്രൊഡക്ഷൻ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) മോഡൽ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനിൽ അവതരിപ്പിച്ച മോഡലിന്റെ…
ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീംകോടതി
ന്യൂഡൽഹി: 2004-ലെ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജർമാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ…