ഷൊർണൂർ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: ഷൊർണൂർ ട്രെയിൻ അപകടത്തിൽ മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങളെ ചേർത്തുപിടിച്ച് സ്റ്റാലിൻ സർക്കാർ. സേലം ജില്ലയിലെ ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിക്കുകയും ദുരിതാശ്വാസ ഫണ്ട് നൽകാൻ ഉത്തരവിടുകയും ചെയ്തു. മരിച്ച നാല് പേരുടെയും കുടുംബങ്ങൾക്ക്…
ജാർഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏക സിവിൽ കോഡിൽ നിന്നും ഗോത്ര വർഗക്കാരെ ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി…
ഇന്ത്യയിൽ റെക്കോർഡ് വരുമാനവുമായി ആപ്പിൾ
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനത്തിൽ റെക്കോർഡ് വർധന. ഐഫോൺ വിൽപ്പന വർധിച്ചതും ഐപാഡ്, മാക് ബുക്ക്, എയർപോഡ് തുടങ്ങിയവയുടെ ഉയർന്ന ആവശ്യകതയുമാണ് വരുമാനം ഉയരാൻ കാരണമായത്. അതേസമയം, വരുമാനം എത്രയാണെന്ന്…
ഐപിഒയ്ക്ക് ഒരുങ്ങി എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
കൊച്ചി: എച്ച്.ഡി.എഫ്.സി ബാങ്ക് പിന്തുണയ്ക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് തയ്യാറെടുക്കുന്നു. ഐപിഒയ്ക്ക് അനുമതി തേടി കമ്പനി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. ഐപിഒയിലൂടെ 12,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,500…
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ ഞായറാഴ്ച ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിലും ഞായറാഴ്ചച്ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഇത് ലക്ഷ്യംതെറ്റി കച്ചവടക്കാർക്കിടയിലേക്ക്…
കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു
കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കൂട്ടിയിടിയിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.…
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ വി.ആർ. അനൂപ് ചേലക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുരേഷ്…
വരും മണിക്കൂറിൽ മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,…
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വധഭീഷണി; യുവതി പിടിയിൽ
മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തിൽ യുവതി പിടിയിൽ. ഫാത്തിമ ഖാൻ എന്ന 24കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിയായ യുവതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദധാരിയായ ഫാത്തിമ ഖാൻ മാനസിക…
ഇസ്രയേലിൽ റോക്കറ്റ് ആക്രമണവുമായി ഹിസ്ബുല്ല; 19 പേർക്ക് പരിക്ക്
ജറുസലം: ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയില്ലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകൾ വന്ന്…