- kerala
- November 3, 2024
വിചാരണക്കോടതികൾക്ക് ഉത്തരവ് പിൻവലിക്കാൻ അധികാരമില്ല: ഹൈക്കോടതി
കൊച്ചി: വിചാരണക്കോടതികൾക്ക് ഉത്തരവുകൾ പിൻവലിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവുനൽകി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി പിൻവലിച്ചത്. ഇതിനെതിരേ നൽകിയ ഹർജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന്…
- india
- November 3, 2024
ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി 60 ദിവസമാക്കി കുറച്ചു; പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
ദില്ലി: ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ്…
- india
- November 3, 2024
വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി
ദില്ലി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ വില 1810.50 രൂപയാണ്. നേരത്തെ ഇത് 1749 രൂപയായിരുന്നു. ചെന്നൈയിൽ 1964.50 രൂപയായി ഉയർന്നിട്ടുണ്ട്. 157.5 രൂപയാണ് 4 മാസത്തിനിടെ…
- entertainment
- November 3, 2024
‘ഒരുമ്പെട്ടവൻ ‘ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹരിനാരായണൻ കെ എം സംവിധാനം നിർവഹിച്ച് ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ…
- entertainment , kerala
- November 3, 2024
നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ചെറുവത്തൂർ: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻറെ വേഷം അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണനാണ്. നാടകത്തിലൂടെയായിരുന്നു…
- world
- November 3, 2024
ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ 68 പേർ കൊല്ലപ്പെട്ടു
ജറുസലം: വെടിനിർത്തലിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനു മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങൾക്കിടയാണ് ആക്രമണം. തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ…
- world
- November 3, 2024
അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ വലിയ ദുരന്തം; സ്പെയിനിലെ പ്രളയത്തിൽ 158 മരണം
വലെൻസിയ: അഞ്ചു നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ. സ്പെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലുംപ്പെട്ട് 158 പേർക്ക് ജീവൻ നഷ്ടമായി. ദുരന്തത്തിൽ നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെള്ളപൊക്കത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങൾ…
- india
- November 3, 2024
കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബഡ്ഗാമിൽ അതിഥിത്തൊഴിലാളികൾക്കു നേരെ ഭീകരവാദികൾ വെടിയുതിർത്തു. രണ്ട് പേർക്ക് പരിക്കേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…