Latest Story
സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായിഅമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടുപുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചുകേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്കണ്ണൂർ സ്ഫോടനക്കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുംതിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചുഅമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശിനി മരിച്ചു, ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണംകുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട്…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട്…

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ധനേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

ഉത്രാട ദിനത്തിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിലും ഇന്ന് മഴ കനത്തേക്കും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട്…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് പത്ത് വയസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് പരിശോധന നടത്തിയത്. കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ്…

  • india
  • September 3, 2025
ഡൽഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള 10 പ്രതികൾക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ജാമ്യമില്ല. ഉമര്‍ ഖാലിദ്, തസ്ലീം അഹമ്മദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…

  • india
  • September 3, 2025
ഓണക്കാല തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക

ബെം​ഗളൂരു: ഓണക്കാല തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവ​ദിച്ച് കർണാടക. കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യത്തെ തുടർന്നാണ് ബസ് സർവീസുകൾ അനുവദിച്ചത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ…