Latest Story
ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻരാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണംഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗത്തെ വധിച്ച് സുരക്ഷാ സേനബെം​ഗളൂരു അപകടം; ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽതിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചുവാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചുഇന്ത്യയുമായുള്ള പ്രശ്ന പരിഹാരം; ട്രംപിനോട് സഹായം തേടി പാക് പ്രധാനമന്ത്രി​ഗാസയിൽ ഭക്ഷണവിതരണം നിർത്തിവച്ചു12 ശതമാനം നിരക്ക് ഒഴിവാക്കി; ജിഎസ്ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കും
രാജ്യത്ത് ഇന്ന് വീണ്ടും സുരക്ഷാ ഡ്രിൽ; നടക്കുന്നത് അതിർത്തി സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് വീണ്ടും സുരക്ഷാ മോക് ഡ്രിൽ സംഘടിപ്പിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രിൽ. പഞ്ചാബ്, ജമ്മുകശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷാ ഡ്രിൽ നടക്കുക. ബ്ലാക് ഔട്ടുകളും അപായ…

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

അട്ടപ്പാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാനാ ആക്രമണം. അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. അട്ടപ്പാടി ചീരക്കടവിൽ മല്ലൻ എന്നയാളാണ് കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ചയാണ് മല്ലനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതടക്കം…

കോവിഡ് ജാ​ഗ്രത; പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാൻ നിർദേശവുമായി തമിഴ്നാട് ‌സർക്കാർ

ചെന്നൈ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് നിർദേശവുമായി തമിഴ്നാട് സർക്കാർ. ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത്‌ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലും…

​ഗാസയിൽ വെടിനിർത്തൽ അം​ഗീകരിച്ച് ഇസ്രയേൽ

ജറുസലം: ​ഗാസയിൽ വെടിനിർത്തൽ അം​ഗീകരിച്ച് ഇസ്രയേൽ. 60 ​ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അം​ഗീകരിച്ചതായി യുഎസ് അറിയിച്ചു.വെടിനിർത്തൽ നിലവിൽ വന്നാൽ ഗാസയിലെ സൈനികരെ ഘട്ടംഘട്ടമായി പിൻവലിക്കും. എന്നാൽ ഇസ്രയേലിന്റെ തുടർനീക്കങ്ങൾ വിലയിരുത്തുകയാണെന്ന് ഹമാസും പ്രതികരിച്ചു. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ…

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ റെ‍ഡ് അലർട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകൾക്ക് റെഡ് അല‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾക്കാണ്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് ഇടതു സ്ഥാനാർത്ഥി

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാന…

ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിന് പാകിസ്ഥാന് ഇന്ത്യൻ സിം കാർഡുകൾ നൽകിയയാൾ പിടിയിൽ

ന്യൂഡൽഹി: ചാരപ്രവ‌ർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് എത്തിച്ചു നൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ. 34 വയസ്സുകാരനായ കാസിമിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024 ഓഗസ്റ്റിലും 2025 മാർച്ചിലും രണ്ടുതവണ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം…

മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി

തിരുവനന്തപുരം: മാതൃഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കുന്നുവെന്ന അറിയിപ്പിൽ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ഭാഷയാക്കി സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന…

കനത്ത മഴ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കാലവർഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുള്ളതായി…

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…