Latest Story
നേപ്പാളിലെ സംഘർഷം; ഹെൽപ് ഡെസ്ക് ആരംഭിച്ച് നോർക്കയുവജനപ്രക്ഷോഭം; സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കുംകാഠ്മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ആദ്യ സർവീസ് നടത്തുംവീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചുനേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശംജെന്‍സി പ്രക്ഷോഭം; നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, വിമാന സർവീസുകൾ റദ്ദാക്കിയുവജനപ്രക്ഷോഭം; പ്രധാനമന്ത്രിക്കു പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു
സ്വർണവില വീണ്ടും കുറഞ്ഞു; പന്ത്രണ്ട് ദിവസത്തിനിടെ കുറഞ്ഞ‍ത് 2300 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 73,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 55 രൂപ കുറഞ്ഞു. 9180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവിലയിൽ…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 11 വയസുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേരാളിയിൽ 11 വയസുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിലായി മലപ്പുറത്ത് നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ; 60 പേർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസയിലെ വിവിധയിടങ്ങളിലായി ഇന്നലെ നടത്തിയ വെടിവയ്പുകളിലും ബോംബിങ്ങിലും 60 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 31 പേരും ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 62,064 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം എന്‍ഡിഎയുടെ 160ഓളം പാര്‍ലമെന്റ് അംഗങ്ങള്‍ പ്രകടനമായി എത്തിയാണ് വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോദിക്ക് മുന്നില്‍…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു. ഐക്യകണ്ഠേനയാണ് ഇൻഡ്യാ സഖ്യം സുദർശൻ…

പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ്; വിതരണം ഈ മാസം 26 മുതൽ

തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാലാം തീയതിയോടെ വിതരണം പൂർത്തിയാക്കും. ഓണത്തിന് ഒരു…

സ്വർണവില വീണ്ടും താഴേക്കുതന്നെ; 73,880 രൂപയായി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ്…

ഹിമാചൽപ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം; 200 ൽ അധികം റോഡുകൾ അടച്ചു

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മാണ്ഡി, കുളു ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന് മേഘവിസ്ഫോടനമുണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശ്.…

അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ നില ​ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ…

കനത്ത മഴ; മഹാരാഷ്ട്രയിൽ റെഡ് അലർട്ട്, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റായ്ഗഡ്, രത്നഗിരി, കോലാപൂർ, സത്താര എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ മുംബൈയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് മുംബൈയിലെ റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്…