Latest Story
നേപ്പാളിലെ സംഘർഷം; ഹെൽപ് ഡെസ്ക് ആരംഭിച്ച് നോർക്കയുവജനപ്രക്ഷോഭം; സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കുംകാഠ്മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ആദ്യ സർവീസ് നടത്തുംവീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചുനേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശംജെന്‍സി പ്രക്ഷോഭം; നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, വിമാന സർവീസുകൾ റദ്ദാക്കിയുവജനപ്രക്ഷോഭം; പ്രധാനമന്ത്രിക്കു പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചുയുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു
തെക്കൻ ​ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ; വടക്കൻ ​ഗാസയിൽ ആക്രമണം ശക്തമാക്കി

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാകുന്നതിനിടെ തെക്കൻ ​ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ. വടക്കൻ ​ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പുതിയ ആക്രമണപദ്ധതിയുടെ ​ഭാ​ഗമായാണിത്. സുരക്ഷ ഉറപ്പാക്കാനെന്നു പറഞ്ഞാണ് പലസ്തീൻകാരെ ഒഴിപ്പിക്കുന്നത്. തെക്കൻ ഗാസയിൽ ടെന്റുകളും മറ്റു സഹായങ്ങളും ഒരുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കുള്ള…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണൻ എൻ‍ഡിഎ സ്ഥാനാർത്ഥി

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി സിപി രാധാകൃഷ്ണൻ മത്സരിക്കും. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സിപി രാധാകൃഷ്ണൻ. ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി ദേശീയ അധ്യക്ഷനും…

മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന് സ്വർണവില. 74,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9275 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ സ്വര്‍ണവില ഇനിയും ഉയരും. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ്…

മഴ കനക്കും; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും…

സ്വർണവിലയിൽ ഇടിവ്; പവന് 40 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയിലെത്തി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍…

ആന്ധ്രപ്രദേശിൽ വനിതകൾക്ക് ഇനി മുതൽ സൗജന്യ ബസ് യാത്ര; ‘സ്ത്രീ ശക്തി’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അമരാവതി: ആന്ധ്രപ്രദേശില്‍ വനിതകള്‍ക്ക് ഇനി മുതൽ സൗജന്യ ബസ് യാത്ര. സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ്…

വീണ്ടും ഷോക്കേറ്റ് മരണം; വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു. തോടന്നൂര്‍ ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്. ഉടനെ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നാളെ ബിജെപി ആസ്ഥാനത്ത് യോ​ഗം ചേരും

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർ‌ലമെന്ററി ബോർഡ് യോഗം ചേരുമെന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റു പാർലമെന്ററി ബോർഡ് അംഗങ്ങൾ എന്നിവർ…

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പ്രളയം; മരണം 194

‌ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അഞ്ച് രക്ഷാപ്രവർത്തകർ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ​മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്.…

തമിഴ്നടി കസ്തൂരി ബിജെപിയിൽ

ചെന്നൈ: ചലച്ചിത്രനടി കസ്തൂരി ബിജെപിയിൽ ചേർന്നു. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും തമിഴ്‌നാട് ബിജെപി കലാസാംസ്കാരികവിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തിൽ…