ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 23 പേർ മരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ കുട്ടികൾ ഉൾപ്പെടെ 45 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ്…
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ
കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ 3 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ കോടതി വെറുതെ വിട്ടു. കേസിൽ കോടതി നാളെ ശിക്ഷ വിധിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നിരോധിത…
കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം; അപലപിച്ച് ഇന്ത്യയും കാനഡയും
ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ബ്രാപ്ടണിലെ ക്ഷേത്രത്തിലെത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. ഖലിസ്ഥാൻ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം നടന്നത്ആക്രമണത്തെ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവർക്കും…
ഇടിഞ്ഞ് ഓഹരി വിപണി; 800 പോയിന്റ് താഴ്ന്ന് സെൻസെക്സ്
മുംബൈ: കനത്ത ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റ് താഴ്ന്നു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24100 എന്ന സൈക്കോളജിക്കൽ നിലവാരത്തിനേക്കാൾ താഴെയാണ് നിഫ്റ്റി. വിൽപ്പന സമ്മർദ്ദമാണ് വിപണിയുടെ ഇടിവിന് കാരണം.റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ്…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.മലയോര മേഖലയിലും തീരപ്രദേശങ്ങളിലും നഗരമേഖലയിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട…
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇതിനിടെ മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) എൻഡിഎയും വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. കോൺഗ്രസിലെ വിമതരുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർത്തെന്നും പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും…
മൊബൈൽ ഡാറ്റാ ട്രാഫിക്കിൽ വീണ്ടും ഒന്നാമതായി ജിയോ
ന്യൂഡൽഹി: മൊബൈൽ ഡാറ്റാ ട്രാഫിക്കിൽ തുടർച്ചയായ മൂന്നാം പാദത്തിലും ആഗോള എതിരാളികളെ പിന്തള്ളി ലോക നേതാവായി റിലയൻസ് ജിയോ. ജിയോ, ചൈന മൊബൈൽ, എയർടെൽ, ചൈന യൂണികോം, വോഡഫോൺ ഐഡിയ തുടങ്ങിയ ഓപ്പറേറ്റർമാരുടെ മൊബൈൽ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന ഒരു…
വയനാടിന് മെഡിക്കൽ കോളേജ്; വാഗ്ദാനവുമായി പ്രിയങ്ക ഗാന്ധി
വയനാട്: വയനാടിന്റെ ഏറെനാളായുള്ള മെഡിക്കൽ കോളേജ് എന്ന ആവശ്യം ഉടൻ സാക്ഷാത്കരിക്കുമെന്ന് ഉറപ്പു നൽകി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. രണ്ട് ദിവസത്തെ…
ഷൊർണൂർ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: ഷൊർണൂർ ട്രെയിൻ അപകടത്തിൽ മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങളെ ചേർത്തുപിടിച്ച് സ്റ്റാലിൻ സർക്കാർ. സേലം ജില്ലയിലെ ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിക്കുകയും ദുരിതാശ്വാസ ഫണ്ട് നൽകാൻ ഉത്തരവിടുകയും ചെയ്തു. മരിച്ച നാല് പേരുടെയും കുടുംബങ്ങൾക്ക്…
ജാർഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏക സിവിൽ കോഡിൽ നിന്നും ഗോത്ര വർഗക്കാരെ ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി…