ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം വീണ്ടും ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയൽ…
ബിജെപി നേതാവ് ദേവേന്ദർ സിങ് റാണ അന്തരിച്ചു
ശ്രീനഗർ: മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ എംഎൽഎയുമായ ദേവേന്ദർ സിങ് റാണ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിന്റെ സഹോദരനാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മുൻ സഹായിയായ ദേവേന്ദർ…
ഐപിഎൽ 2025; സഞ്ജു ഉൾപ്പെടെ നാലു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്
ന്യൂഡൽഹി: ഐപിഎൽ 2025 സീസണിലേക്കുള്ള മെഗാ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ അടക്കം നാലു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, സന്ദീപ് ശർമ എന്നിവരെയാണ് സഞ്ജുവിനെ കൂടാതെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയിരിക്കുന്നതെന്നാണ്…
ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റ്; ഇന്ത്യക്ക് ആദ്യം ബൗളിങ്
മുംബൈ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ആദ്യം ബൗളിങ്. ടോസ് നേടി ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ മുഹമ്മദ് സിറാജ്…
വിചാരണക്കോടതികൾക്ക് ഉത്തരവ് പിൻവലിക്കാൻ അധികാരമില്ല: ഹൈക്കോടതി
കൊച്ചി: വിചാരണക്കോടതികൾക്ക് ഉത്തരവുകൾ പിൻവലിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവുനൽകി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി പിൻവലിച്ചത്. ഇതിനെതിരേ നൽകിയ ഹർജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന്…
ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി 60 ദിവസമാക്കി കുറച്ചു; പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
ദില്ലി: ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ്…
വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി
ദില്ലി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ വില 1810.50 രൂപയാണ്. നേരത്തെ ഇത് 1749 രൂപയായിരുന്നു. ചെന്നൈയിൽ 1964.50 രൂപയായി ഉയർന്നിട്ടുണ്ട്. 157.5 രൂപയാണ് 4 മാസത്തിനിടെ…
‘ഒരുമ്പെട്ടവൻ ‘ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹരിനാരായണൻ കെ എം സംവിധാനം നിർവഹിച്ച് ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ…
നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ചെറുവത്തൂർ: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻറെ വേഷം അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണനാണ്. നാടകത്തിലൂടെയായിരുന്നു…
ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ 68 പേർ കൊല്ലപ്പെട്ടു
ജറുസലം: വെടിനിർത്തലിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനു മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടിയുള്ള യുഎസ് ശ്രമങ്ങൾക്കിടയാണ് ആക്രമണം. തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ…