അമീബിക് മസ്തിഷ്ക ജ്വരം; പത്തനംതിട്ടയിൽ അതീവജാ​ഗ്രത

പത്തനംതിട്ട: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ അതീവജാ​ഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്. ‘ജലമാണ് ജീവൻ’ ജനകീയ കാംപെയ്ൻ ജില്ലയിൽ ശനിയാഴ്ചയും ഞായറാഴ്ചയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 11 വയസുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേരാളിയിൽ 11 വയസുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിലായി മലപ്പുറത്ത് നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ നില ​ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ…

താമരശ്ശേരിയെ വിദ്യാർത്ഥിനിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

കോഴിക്കോട്: താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തി. നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍…