തെക്കൻ ​ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ; വടക്കൻ ​ഗാസയിൽ ആക്രമണം ശക്തമാക്കി

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാകുന്നതിനിടെ തെക്കൻ ​ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ. വടക്കൻ ​ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പുതിയ ആക്രമണപദ്ധതിയുടെ ​ഭാ​ഗമായാണിത്. സുരക്ഷ ഉറപ്പാക്കാനെന്നു പറഞ്ഞാണ് പലസ്തീൻകാരെ ഒഴിപ്പിക്കുന്നത്. തെക്കൻ ഗാസയിൽ ടെന്റുകളും മറ്റു സഹായങ്ങളും ഒരുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കുള്ള…

യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം; കുട്ടിയുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു, 155 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 6 വയസ്സുകാരനുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 155 പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയി‍ൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്. കീവിൽ 27 ഇടങ്ങളിലായിരുന്നു ആക്രമണം. പാർപ്പിട സമുച്ചയങ്ങളും സ്കൂളുകളും ആശുപത്രികളും തകർന്നു.…

​ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ വെടിവയ്പ്പ്; 91 പേർ കൊല്ലപ്പെട്ടു

ഗാസാസിറ്റി: ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്രയേൽ വെടിവയ്പ്പ്. 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ 91 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 600ൽ അധികം ആളുകൾക്ക് പരിക്കേറ്റു. വടക്കൻ ഗാസയിലെ സികിം അതിർത്തിയിൽ സഹായട്രക്കിനരികിലേക്കോടിയവർക്കുനേരേയുണ്ടായ ആക്രമണത്തിൽ 54 പേർ മരിച്ചു. പട്ടിണിയാലും…

​ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 78 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ​ഗർഭിണിയും

ദെയ്റൽ ബലാഹ്: ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു.…

​ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം; കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു

ജറുസലം: വെടിനിർത്തൽ ചർച്ചകൾ പുരോ​ഗമിക്കവെ ​ഗാസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രയേൽ. ആക്രമണത്തിൽ 10 കുട്ടികളടക്കം 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. ഗാസയിലെ ദെയ്റൽ ബലാഹിൽ ആരോഗ്യകേന്ദ്രത്തിനു മുന്നിൽ ഭക്ഷണത്തിനു കാത്തുനിന്നവരാണു കൊല്ലപ്പെട്ടത്. സംഘർഷത്തിലേക്കു നയിച്ച 2023 ഒക്‌ടോബർ 7…

വീണ്ടും ഇസ്രായേൽ ആക്രമണം; ഗാസയിൽ 24 പേർ കൊല്ലപ്പെട്ടു

ജറുസലം : ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 24 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രത്തിലെ വെടിവയ്പിലാണ് 10 പേർ കൊല്ലപ്പെട്ടത്. മുവാസിയിൽ താൽക്കാലിക കൂടാരങ്ങളിലെ ബോംബാക്രമണങ്ങളിൽ ഒരു ഡോക്ടറും 3 മക്കളുമടക്കം 7 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ വിവിധഭാഗങ്ങളിലാണ് മറ്റ്…

​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; 118 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും ഇന്നലെ 118 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ നിയോഗിച്ച കരാറുകാർ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പിലാണു 45 പേർ കൊല്ലപ്പെട്ടത്. മുവാസിയിലെ താൽക്കാലിക കൂടാരങ്ങൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ 15 പേരും ഗാസ സിറ്റിയിലെ അഭയകേന്ദ്രമായ…

റഷ്യൻ ആക്രമണത്തിൽ യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്നു; പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രൈനിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്. ‌477 ഡ്രോണുകളും 60 മിസൈലുകളുമടക്കം യുക്രൈനിൽ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന്‍ പ്രതിരോധ…

​ഗാസയിൽ സഹായം തേടിയെത്തിയവർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ; 22 പേർ കൊല്ലപ്പെട്ടു

ഗാസ: ഇറാനുമായുള്ള സംഘർഷത്തിനിടയിലും ഗാസക്കാരെ കടന്നാക്രമിച്ച് ഇസ്രയേൽ. വീണ്ടും സഹായം തേടിയെത്തിയവർക്ക് നേരെ ഇസ്രയേൽ വെടിവെപ്പ് നടത്തി. ആക്രമണത്തിൽ ഗാസയിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മധ്യ ഗാസയിൽ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേർക്ക് വെടിയുതിരിക്കുകയായിരുന്നുവെന്നാണ് ദെയ്ർ എൽ-ബലായിലെ അൽ…

ഇസ്രയേലിലെ സൊറോക്ക ആശുപത്രിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ

ടെല്‍ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. സംഭവത്തിൽ മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ ഇസ്രയേലിലെ ഏറ്റവും…