വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
വയനാട്: പുൽപ്പള്ളി ചേകാടി വനപാതയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചേകാടി റിസോർട്ടിലെ നിർമാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വനപാതയിലൂടെ തിരികെ വരുമ്പോഴാണ് സതീഷിനെ…
സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേൽ നൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പടെ നാല് പ്രധാന നഗരങ്ങളെ…
പിണറായിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
കണ്ണൂർ: പിണറായിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സി.പി.എം അനുഭാവിയാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ…
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ; ഗുരുതര ആരോപണവുമായി ആംനസ്റ്റി ഇന്റർനാഷണൽ
ലണ്ടൻ: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഈ വംശഹത്യയിൽ യു.എസ്. ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും പങ്കാളികളാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. മാരക ആക്രമണങ്ങൾ നടത്തിയും അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ളവയുടെ വിതരണം…
ബെയ്റൂട്ടിൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ വീണ്ടും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം. ഹിസ്‌ബുല്ല കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന്ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. നാലു റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. ആദ്യം…
മണിപ്പൂരിൽ സംഘർഷം തുടരുന്നു; മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ ആക്രമണം
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം കത്തിപ്പടരുന്നു. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെയും മറ്റ് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ അക്രമികൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. സംസ്ഥാനത്തിന്റെ കൂടുതൽ മേഖലകളിലേക്കും അക്രമികൾ സംഘർഷം വ്യാപിപ്പിച്ചു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. പോലീസ്…
ലബനനിൽ ഇസ്രയേൽ ആക്രമണം; സ്ത്രീകളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് സ്ത്രീകളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലബനനിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ…
ഇസ്രയേലിൽ ഡ്രോൺ ആക്രമണവുമായി ഹിസ്ബുല്ല
ടെൽ അവീവ്: ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുല്ല. തലസ്ഥാന നഗരമായ ടെൽ അവീവിലെ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തെയും പ്രതിരോധ മന്ത്രാലയത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. അതേസമയം ഹിസ്ബുല്ലയുടെ വാദങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. രണ്ട് ഡ്രോണുകളും 40 പ്രൊജക്ടൈലുകളും നേരിട്ടതായി…
ഇസ്രയേലിനുനേരെ ജിഹാദ് മിസൈലുകൾ പ്രയോഗിച്ച് ഹിസ്ബുല്ല
ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല. ഇസ്രായേൽ സൈന്യത്തിന് നേരെ വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാരകമായ ജിഹാദ്…
ഇസ്രയേൽ ആക്രമണം; ലെബനനിൽ 40 പേർ മരിച്ചു
ബെയ്‌റൂട്ട്: ലെബനനിൽ വീണ്ടും ആക്രമണം തുടർന്ന് ഇസ്രയേൽ. ബാൽബെക്ക് നഗരത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൻപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്. ഇന്ന്…