ഡൽഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള 10 പ്രതികൾക്ക് ജാമ്യമില്ല
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ജാമ്യമില്ല. ഉമര്‍ ഖാലിദ്, തസ്ലീം അഹമ്മദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…
ഒടുവിൽ മോചനം; കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.…
വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് കിരണ്‍കുമാറിന് ജാമ്യം അനുവദിച്ചത്. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ്…
നടൻ ബാലചന്ദ്രമേനോന്റെ പരാതി; നടി മീനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടി മിനു മുനീറിനെ അറസ്റ്റുചെയ്ത് സൈബര്‍ പോലീസ്. തിങ്കളാഴ്ച അറസ്റ്റുചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന ബാലചന്ദ്ര മേനോന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസാണ് മിനുവിനെ അറസ്റ്റുചെയ്തത്. രണ്ടുപേരുടെ…
സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം
ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…
ചോദ്യപേപ്പർ ചോർച്ചക്കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യപ്രതി കെ.മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊടുവള്ളി എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ സിഇഒ കൂടിയായ ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി…
ചോദ്യപ്പേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻ സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ചോദ്യപ്പേപ്പർ ചോർത്തിയ കേസിൽ സ്വകാര്യ ട്യൂഷൻ സെന്ററായ എം.എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്. കഴിഞ്ഞ ദിവസം കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞതിനെത്തുടർന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ നേരിട്ട്…
സൽമാൻ ഖാനെതിരായ വധശ്രമക്കേസ്; രണ്ട് ഷാർപ് ഷൂട്ടർമാർക്ക് ജാമ്യം
മുംബൈ: പൻവേലിലെ ഫാം ഹൗസിൽ നടൻ സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ 2 പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ സന്ദീപ് ബിഷ്ണോയി (ഗൗരവ് ഭാട്യ), മുഹമ്മദ് ഖാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.…
പുഷ്പ 2 സിനിമയുടെ റിലീസിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണിപ്പോൾ ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്. ചിക്കഡപ്പള്ളി പോലീസ്…
പുഷ്പ 2 റിലീസിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടൻ ജാമ്യ ഹർജിയുമായി നാമ്പള്ളി…