പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്; നടപടിയുമായി സ്പീക്കർ
ന്യൂഡൽഹി: പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്പീക്കർ. അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കർ ഓം ബിർളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളിൽ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം.പിമാർക്ക് നിർദേശം നൽകി. നേരത്തെ സംഘർഷങ്ങൾക്കിടെ പരിക്കേറ്റ് രണ്ട്…
പാർലമെൻ്റിലെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു
ന്യൂഡൽഹി: പാർലമെന്റിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ബി.ആർ. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തമന്ത്രി അമിതാ ഷാ നടത്തിയ വിവാദ പരാമർശത്തിൽ അപലപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധത്തിനിടെ രണ്ട് എം.പി.മാരെ പരിക്കേൽപ്പിച്ചു…
ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്; ജനുവരി മുതൽ പ്രാബല്യത്തിൽ
ഡെറാഡൂൺ: ഏക സിവിൽ കോഡ് നടപ്പിൽ വരുത്താനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. അടുത്ത വർഷം ജനുവരി മുതൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ബോർഡ് യോഗത്തിൽ…
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഫഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിൻറെ…
സിപിഎം വിട്ട മധു മുല്ലശേരി ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശേരിയും ബിജെപിയിൽ ചേർന്നു. ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കും.രണ്ടര വർഷം മുമ്പുള്ള ഒരു…
കനിമൊഴിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവ് ശിക്ഷ
ചെന്നൈ : ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ തമിഴ്നാട് ബിജെപിയെ നയിച്ച നേതാവാണ് എച്ച്.രാജ. കനിമൊഴി…
ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു
കായംകുളം: ആലപ്പുഴയിൽ സിപിഎം നേതാവ് ബി.ജെ.പിയിൽ ചേർന്നു. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി ബാബു ആണ് ബി.ജെ.പിയിൽ ചേർന്നത്. ആലപ്പുഴയിലെ സിപിഎം വിഭാഗീയതയ്ക്കിടെയാണ് പാർട്ടി വിടുന്നത്. 2021-23 കാലയളവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു…
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും
തിരുവനന്തപുരം: കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നിലവിൽ നടപടിയില്ല. സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. ബൂത്ത് – മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് ഡിസംബറിൽ…
2026ലെ തിരഞ്ഞെടുപ്പ്; സഖ്യത്തെക്കുറിച്ച് പ്രസ്താവന പാടില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളോട് കേന്ദ്രം
ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളെ വിലക്കി കേന്ദ്ര നേതൃത്വം. തീരുമാനം ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഇക്കാര്യം കാണിച്ച് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഢി നേതാക്കൾക്ക്…
ബിജെപി വിട്ട സന്ദീപ് വാര്യർ കോൺഗ്രസിൽ
പാലക്കാട് : ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. ‘സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പർഷിപ്പെടുക്കുകയാണ് താനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത്…