കപിൽ ശർമയുടെ കഫേയ്ക്ക് നേരെ വീണ്ടും വെടിവയ്പ്പ്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോൾഡി ധില്ലൻ
കാനഡ: ഹാസ്യതാരം കപില്‍ ശര്‍മയുടെ കാനഡയിലെ സറേയിലുള്ള കഫേയ്ക്ക് നേരെ വീണ്ടും വെടിവെപ്പ്. ഇത് രണ്ടാം തവണയാണ് ഇവിടെ വെടിവെപ്പുണ്ടാകുന്നത്. അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗോള്‍ഡി ധില്ലൻ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇവർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.…
കടുത്ത നടപടിയുമായി ട്രംപ്; കാനഡയ്ക്ക് 35% ഇറക്കുമതി തീരുവ ചുമത്തും
വാഷിങ്ടൺ: വ്യാപരയുദ്ധം കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയ്ക്കുമേൽ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. അടുത്ത മാസം മുതൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികൾക്കുമേൽ 15% അല്ലെങ്കിൽ 20% ഏകീകൃത…
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർഥി മരിച്ചു
കാനഡ: കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23), സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സ് എന്നിവരാണ് മരിച്ചത്. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ്…
കാനഡയുടെ അമരത്ത് ഇനി പുതിയമുഖം; ആരാണ് മാർക്ക് കാർനി?
ഒമ്പതുവർഷം നീണ്ടുനിന്ന ഭരണത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിലായിരുന്നു ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം രാജിവച്ചത്. പിന്നീട് ജസ്റ്റിൻ ട്രൂഡോ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനിടെയായിരുന്നു പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള പ്രഖ്യാപനവും. ഒടുവിൽ മാർച്ച് 9ന് കാനഡയുടെ 24 -ാം പ്രധാനമന്ത്രിയും ലിബറൽ പാർട്ടിയുടെ…
കാനഡയെ ഇനി മാർക്ക് കാർണി നയിക്കും; ട്രൂഡോയുടെ പിൻഗാമിയായി തിരഞ്ഞെടുത്തു
ഒട്ടാവ: കാനഡയ്ക്ക് ഇനി പുതിയ അമരക്കാരൻ. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി എത്തുന്ന മാർക്ക് കാർണി ഇനി കാനഡയെ നയിക്കും. ലിബറൽ പാർട്ടി നേതാവായും കാനഡയുടെ 24–ാം പ്രധാനമന്ത്രിയായും മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. ഒന്നരലക്ഷത്തോളം പാർട്ടി അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ മാർക്ക് കാർണിക്ക്…
കാനഡയിൽ വിമാനാപകടം; 17 പേർക്ക് പരിക്കേറ്റു
ടൊറോന്റോ: കാനഡയിലെ ടൊറോൻറോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…
കാനഡയ്ക്ക് താൽകാലിക ആശ്വാസം; യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചു
വാഷിങ്ടൻ: കാനഡയ്ക്ക് താൽകാലിക ആശ്വാസം. കാനഡയ്ക്കെതിരെ ചുമത്തിയ ഇറക്കുമതി തീരുവ മരവിപ്പിച്ച് യുഎസ്. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത…
പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എതിര്; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ്…
ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ച് കാനഡ
ഒട്ടാവ: കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ചു. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കാനഡ നടപടി പിൻവലിച്ചിരിക്കുന്നത്. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത…
ഇന്ത്യൻ കോൺസുലേറ്റിന്റെ പരിപാടി മാറ്റിവച്ചു; തീരുമാനം ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിക്ക് പിന്നാലെ
ഒട്ടാവ: കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്.…