സംസ്ഥാന സർക്കാരിന് തിരിച്ചടി; കീം പ്രവേശന പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. കേരള എൻജിനീയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേരള സിലബസ് വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി കോടതി…

എതിർപ്പ് ശക്തം; ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറി. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിന് അനുസരിച്ചായിരുന്നു മഹാരാഷ്ട്രയിൽ…

ഇസ്രയേൽ-ഇറാൻ സംഘർഷം; കേരളത്തിൽ നിന്നും ​ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ഖത്തറിലെ യുഎസ് വിമാനതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയർലൈൻസിന്റെ കുവൈത്തിലേക്കുള്ള…