ഗാസയിലെ പട്ടിണി രൂക്ഷം; മൂന്ന് കേന്ദ്രങ്ങളിൽ 10 മണിക്കൂർ സൈനിക നടപടി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ പട്ടിണി രൂക്ഷമായ സാഹചര്യത്തിൽ ജനവാസമുള്ള മൂന്ന് കേന്ദ്രങ്ങളിലെ സൈനിക നടപടി താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. ദിവസവും 10 മണിക്കൂർ പോരാട്ടം നിർത്തിവെക്കുമെന്നും ദുരിതത്തിലായ പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകൾ തുറക്കുമെന്നും ഇസ്രയേൽ ഞായറാഴ്ച അറിയിച്ചു. മേഖലയിലെ…
റഷ്യ-യുക്രൈൻ വെടിനിർത്തൽ കരാർ; തുർക്കിയിൽ നടന്ന ചർച്ച പരാജയം
ഇസ്താംബുൾ: വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ തുർക്കിയിൽ വച്ച് നടത്തിയ ചർച്ചകൾ അവസാനിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഈ ചർച്ചയിലും ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ വ്യവസ്ഥകൾ പലതും ഇരുരാജ്യങ്ങൾക്കും അംഗീകരിക്കാൻ കഴിയാതിരുന്നതോടെയാണ് തുർക്കിയിൽ നടന്ന…
തെക്കൻ സിറിയയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; സായുധസംഘം പിന്മാറി
ഡമാസ്കസ്: ഗോത്ര സംഘർഷം രൂക്ഷമായ തെക്കൻ സിറിയയിലെ സുവൈദയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. ഇതോടെ ബിദൂനികളുടെ സായുധസംഘം സുവൈദ നഗരത്തിൽനിന്നു പിന്മാറി. സുരക്ഷാസേന തെരുവുകളിൽ കാവലുണ്ടെന്ന് ആഭ്യന്തരമന്ത്രി അനസ് ഖത്തബ് പറഞ്ഞു. യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററിയുടെ കണക്കുപ്രകാരം 940 പേർ കൊല്ലപ്പെട്ട…
50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ കനത്ത ശിക്ഷ; റഷ്യയ്ക്ക് അന്ത്യശാസനയുമായി ട്രംപ്
വാഷിങ്ടണ്‍: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യയ്ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തീരുവ നൂറ്…
ഗാസയിലെ വെടിനിർത്തൽ; ഇസ്രയേൽ തയ്യാറായാൽ ബന്ദികളെ കൈമാറുമെന്ന് ഹമാസ്
ദോഹ: ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ…
ഗാസയിൽ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്
വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.…
ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച 7ന്; ഗാസയിലെ വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ചർച്ച ചെയ്യും
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തിൽ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രധാന്യമേറെയാണ്. ഭരണത്തിലേറിയാൽ ഗാസയിലും…
ഗാസയിൽ വെടിനിർത്തൽ ഉടൻ; സൂചന നൽകി ട്രംപ്
വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ–ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു ഗാസയെപറ്റിയുള്ള ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചു വരികയാണെന്നു ട്രംപ് പറഞ്ഞു. ഏതാണ്ട് 21 മാസത്തിലധികമായി മേഖല…
ഗാസയിലെ വെടിനിർത്തൽ; പ്രമേയം യുഎൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് യുഎസ്
ജറുസലം: ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തെ യുഎൻ രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്തു. ബാക്കി 14 രാജ്യങ്ങളും കരടു പ്രമേയത്തെ പിന്തുണച്ചെങ്കിലും യുഎസ് പ്രമേയത്തിന് എതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. നിരുപാധികവും ശാശ്വതവുമായ വെടിനിർത്തലെന്ന ആവശ്യം ഇസ്രയേൽ നേരത്തേ തന്നെ നിരാകരിച്ചിരുന്നു.…
വെടിനിർത്തൽ; റഷ്യയും യുക്രെയ്നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് ട്രംപ്
വാഷിങ്ടൻ: വെടിനിർത്തൽ സംബന്ധിച്ച് റഷ്യയും യുക്രെയ്നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന പടിയാണ് ചർച്ചയെന്നും…