ഒടുവിൽ മോചനം; കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.…

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ എൻഐഎ കോടതി വിധി ഇന്ന്

റായ്പൂർ: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍…

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ചർച്ചയ്ക്കായി പ്രതിപക്ഷ എംപിമാർ ഛത്തീസ്​ഗഡിൽ

ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിൽ എത്തി. എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുർഗയിലെത്തിയത്. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നിയമ സഹായം ഉറപ്പാക്കാനായി ബിജെപി നേതാവ് അനൂപ്…

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗത്തെ വധിച്ച് സുരക്ഷാ സേന

ന്യൂഡൽഹി: ഛത്തീസ്​ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലപ്പെട്ടു. തെന്റു ലക്ഷ്മി നരസിം​ഹ ചലത്ത് എന്ന 66 കാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.ബീജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിൽ ഇന്നലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പൊലീസ് മരണം…

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു.മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ…

‌‌ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ബിജാപുർ: ഛത്തീസ്ഗഡിൽ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപുർ ജില്ലയുടെ തെക്കൻ ഭാഗത്തുള്ള വനത്തിൽ ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പ് വൈകീട്ടുവരെ തുടർന്നുവെന്നും മാവോയിസ്റ്റ് വിരുദ്ധസേന അറിയിച്ചു. മൂന്ന് ജില്ലകളിൽ നിന്നുള്ള ഡിസ്ട്രിക്ട് റിസർവ് ഗാർഡ്,…

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് മാവോയി​സ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ – ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ജില്ലാ റിസർവ് ഗാർഡിൻ്റെ ( ഡിആർജി ) ഹെഡ് കോൺസ്റ്റബിളിനും ഏറ്റുമുട്ടലിൽ ജീവൻ…