വഖഫ് നിയമത്തിനെതിരെ പ്രതിഷേധം; ബം​ഗാളിൽ സംഘർഷം, ട്രെയിനിനു നേരെ കല്ലേറ്

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരെ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലുമാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ ഒട്ടേറെ പൊലീസുകാർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് രണ്ടു ട്രെയിനുകൾ റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ചു വിട്ടു.…