തെലങ്കാന ടണൽ ദുരന്തം; കാണാതായ ഒരാളുടെ മ‍ൃതദേ​ഹം കണ്ടെത്തി

നാഗർകുർണോൽ: തെലങ്കാനയിലെ നാഗർകുർണോലിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. തകർന്ന ബോറിങ് യന്ത്രത്തിന്റെ ഇടയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽനിന്നെത്തിച്ച നായകൾ മനുഷ്യശരീരത്തിന്റെ സാന്നിധ്യമുള്ള രണ്ടുസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇതിലെ ആദ്യസ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈപ്പത്തിമാത്രമേ കാണാനായുള്ളൂവെന്നും…