അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശിനി മരിച്ചു, ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂർ സ്വദേശിനി ശോഭന (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം. ഇതോടെ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.…

ഗാസയിൽ വീണ്ടും പട്ടിണിമരണം; മരണസംഖ്യ 240 ആയി

ഗാസ: സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ​ഗാസയിൽ വീണ്ടും പട്ടിണി മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ പട്ടിണി മൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 240 ആയി ഉയർന്നു. ഇതിൽ 107 പേർ കുട്ടികളാണ്. യുദ്ധം മൂലം ആഹാരവും അവശ്യസാധനങ്ങളുമെത്താതെ ​ദുരിതത്തിലാണ് ഗാസ. ഇന്നലെ…

താമരശ്ശേരിയെ വിദ്യാർത്ഥിനിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

കോഴിക്കോട്: താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തി. നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍…

രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അപകടം; 6 കുട്ടികൾ മരിച്ചു, 29 പേർക്ക് പരിക്ക്

ജയ്പുർ: രാജസ്ഥാനിലെ ഝലാവറിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ആറുകുട്ടികൾ മരിച്ചു. 29 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാൽ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം.…

മഴക്കെടുതി; ഹിമാചൽപ്രദേശിൽ മരണം 132 കടന്നു

ഷിംല: ഹിമാചൽപ്രദേശിൽ മഴക്കെടുതിയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു. 74 പേർ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിൽ മരിച്ചപ്പോൾ 58 പേർ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി), സ്റ്റേറ്റ് ഡിസാസ്റ്റർ…

കനത്ത മഴയിൽ മുങ്ങി ഹിമാചൽ പ്രദേശ്; മരണം 110 ആയി

ഷിംല: ഉത്തരേന്ത്യയിൽ മഴ ശക്തമാകുന്നു. ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. മണ്ണിടിച്ചിലിലും വെള്ളപൊക്കത്തിലും 35 പേരെ കാണാതായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ 250 ൽപരം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. മഴക്കെടുതിയിൽ നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത്…

​ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; 9 മരണം, നിരവധി പേർക്ക് പരിക്ക്

അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. ഇന്ന് രാവിലെ മഹിസാഗർ നദിക്ക് കുറുകെയുള്ള ഗംഭിറ പാലം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാലത്തിൽ നിന്നും നദിയിലേക്ക് വീണ വാഹനത്തിലുണ്ടായിരുന്നവരാണ്…

​ഗാസയിൽ സ്ഫോടനം; 51 പലസ്തീൻകാരും 5 സൈനികരും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൻ: ​ഗാസയിലെ വിവിധയിടങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസിൽ സന്ദർശനം തുടരവെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുന്നത്. ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂമിൽ സ്ഫോടനത്തിൽ…

കോന്നിയിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു

കോന്നി: പയ്യനാമണിൽ ചെങ്കുളം പാറമടയിൽ കല്ലിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഇതരസംസ്ഥാന തൊളിലാളികൾ മരിച്ചു. ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക്…

ടെക്സസിലെ മിന്നൽ പ്രളയം; 51 മരണം, 27 പെൺകുട്ടികളെ കാണാതായി

വാഷിങ്ടൻ : അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 51 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ പറഞ്ഞു. വേനൽക്കാല ക്യാംപിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായി. ഇവരിൽ മിക്കവരും 12 വയസ്സിനു താഴെ…