മഹാകുംഭമേള; തിക്കിലും തിരക്കിലും പെട്ട് 10 മരണം, നിരവധി പേർക്ക് പരിക്ക്
ദില്ലി: പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായി റിപ്പോർട്ട്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് തുടർ സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ്…
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം കേരളത്തിൽ; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 66 മരണം
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ കൊവിഡ് ബാധിച്ച് 66 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. ലോക്സഭയിലാണ്…
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; പരിക്കേറ്റ മലയാളി ചികിത്സയിൽ
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെതായി വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ടു പേരിൽ 16 പേരെ കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. 96 പേരെ ഇതിനോടകം…
ലൊസാഞ്ചലസിൽ കാട്ടുതീ ; അഞ്ചു മരണം
ലൊസാഞ്ചലസ്: കഴിഞ്ഞ ദിവസം ലൊസാഞ്ചലസിൽ ഉണ്ടായ കാറ്റുതീയിൽ ഇതുവരെ അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. ലൊസാഞ്ചലസിലും കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും സംഗീതജ്ഞരും ദുരിതം അനുഭവിക്കുകയാണെന്നാണ് റിപ്പോർട്ട്. നാലഞ്ചു…
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് 6 മരണം, നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരിൽ ഒരാൾ തമിഴ്നാട്…
നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ദിലീപ് ശങ്കറിൻറെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടർന്നാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത്…
നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ…
ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്ടർ അപകടത്തിന് കാരണം മനുഷ്യപ്പിഴവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിന് കാരണം മനുഷ്യ പിഴവ് എന്ന് റിപ്പോർട്ട്.ചൊവാഴ്ച ലോക്സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ്…
എഡിഎമ്മിന്റെ മരണം; അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക്, കുടുംബത്തിന്റെ മൊഴിയെടുക്കും
കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും. ഇതിനായി കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് യാത്ര തിരിച്ചു. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…