ഗാസയിൽ 72 മണിക്കൂറിനിടെ പട്ടിണി കിടന്ന് മരിച്ചത് 21 കുട്ടികൾ
ഗാസ: ഗാസയിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവും പട്ടിണിയും കാരണം 21 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഗാസ സിറ്റിയിലെ മൂന്ന് ആശുപത്രികളിലാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അൽ-ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടിണിമൂലം ഗാസയിൽ…
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് അന്തരിച്ചു
ജലന്ധര്‍: മാരത്തണ്‍ ഓട്ടക്കാരന്‍ ഫൗജ സിങ് അന്തരിച്ചു. 114 വയസ്സായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഫൗജ സിങ്ങിനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി. ലോകത്തെ പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനാണ്. 1911 ഏപ്രിലിൽ പഞ്ചാബിലായിരുന്നു ജനനം. ഫൗജ സിങ്ങിൻ്റെ…
കോട്ടയം മെഡിക്കൽ കോളേജ് അപകടം; കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും…
മെക്സിക്കോയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്. മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വാനാഹ്വാതോയിലാണ് സംഭവം. ഗ്വാനാഹ്വാതോയിലെ ഈരാപ്വാതോ തെരുവില്‍ നടന്ന ആഘോഷത്തിനിടയ്ക്കാണ് അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ക്രിസ്തീയ വിശ്വാസികള്‍ വിശുദ്ധനായി കരുതുന്ന സ്‌നാപകയോഹന്നാന്റെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റേതെന്ന്…
മണിപ്പൂരിൽ സംഘർഷം; സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ സ്ത്രീ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം കനക്കുന്നു. സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മൻബിയിലെ ഗ്രാമമുഖ്യൻ ഖയ്‌ഖൊഗിൻ ഹോകിപിന്റെ പങ്കാളി ഹൊയ്‌ഖൊൽഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. ഉടനടി…
വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
അട്ടപ്പാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാനാ ആക്രമണം. അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. അട്ടപ്പാടി ചീരക്കടവിൽ മല്ലൻ എന്നയാളാണ് കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ചയാണ് മല്ലനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതടക്കം…
പേവിഷബാധ; മലപ്പുറത്ത് ചികിത്സയിലായിരുന്ന അഞ്ചരവയസ്സുകാരി മരിച്ചു
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേ വിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ചര വയസ്സുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മാർച്ച് 29നാണ് കുട്ടിയ്ക്ക്…
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനും എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്. തലയിൽ പരുക്കേറ്റ്…
വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു
കല്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത മേഖലയോട് ചേർന്ന പ്രദേശമാണ് അട്ടമല. ബെയിലി…
കശ്മീരിൽ കുഴിബോംബ് സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും…