• world
  • September 3, 2025
അഫ്​ഗാനിസ്ഥാനിൽ വൻഭൂചലനം; മരണസംഖ്യ 1400 ആയി ഉയർന്നു

കാബൂള്‍: അഫ്ഗാനിസ്താനില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വൈകുന്നേരം അഞ്ച്…

തുർക്കിയിൽ വൻ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ‍‍ഞായറാഴ്ച രാത്രിയോടെയായിരുന്നു ഭൂചലനമുണ്ടായത്. തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ…

ശക്തമായ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു, ജാ​ഗ്രതാ നിർദേശം

മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ…

അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

ന്യൂ‍ഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റർ ആഴമുണ്ട്.…

യുഎസിലെ അലാസ്കയിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ്…

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഹരിയാണയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.…

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭൂചലനം. മധ്യ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യൻ സമയം 3.54-ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂചലനം ആഴം…

ഇറാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ ​ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇറാനിൽ റിപ്പോർട്ട് ചെയ്തത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മേഖലയിലെ…

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

ലാഹോർ: പാകിസ്ഥാനിൽ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‍മോളജി അറിയിച്ചു. പുലർച്ചെ 1.44 നാണ് ഭൂചലനമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അർജന്റീനയിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ബ്യൂണസ് ഐറിസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അർജന്റീനയുടെയും തെക്കൻ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം.അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219…