വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു

കല്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത മേഖലയോട് ചേർന്ന പ്രദേശമാണ് അട്ടമല. ബെയിലി…

ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കാന്തല്ലൂർ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമൽ(57)എന്നയാളാണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാർ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതം​ഗ സംഘം. രണ്ടുസ്ത്രീകളുൾപ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു.…

നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

നിലമ്പൂർ: കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മുത്തേടത്തുണ്ടായ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52)യാണ് ബുധനാഴ്ച രാവിലെ മരിച്ചത്. പോത്തിനെ മേയ്ക്കാൻ കാട്ടിൽ പോയപ്പോൾ ആന പുറകിൽനിന്ന് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച…

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കർണാടക സ്വദേശി കൊല്ലപ്പെട്ടു

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശി കൊല്ലപ്പെട്ടു. കുട്ട സ്വദേശി വിഷ്ണു(22) ആണ് മരിച്ചത്.പാതിരി റിസർവ്‌ വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് ഇന്നലെ രാത്രിയോടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ ഉടൻ മാനന്തവാടി…

വീണ്ടും കാട്ടാന ആക്രമണം; പരിക്കേറ്റ യുവാവ് മരിച്ചു

നിലമ്പൂർ: ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ചോലനായ്ക്കർ യുവാവ് മരിച്ചു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു…

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(24) യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ…

‌വീണ്ടും കാട്ടാന ആക്രമണം; കോതമം​ഗലത്ത് യുവാവ് കൊല്ലപ്പെട്ടു

കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസ് (45) ആണ് കൊല്ലപ്പെട്ടത്. എൽദോസിനെ റോഡിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ്…