തുർക്കിയിൽ വൻ തീപിടിത്തം; 66 മരണം, നിരവധി പേർക്ക് പരിക്ക്

അങ്കാര: തുർക്കിയിലെ ബഹുനില റിസോർട്ടിൽ വൻ തീപ്പിടിത്തം. 66 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കർത്താൽ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. 12 നില കെട്ടിടത്തിൽ റസ്‌റ്റോറന്റ് പ്രവർത്തിക്കുന്ന നിലയിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ…

മോശം പ്രകടനം; 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

സാൻഫ്രാൻസിസ്‌കോ : ഏകദേശം 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരിലാണ് ജീവനക്കാർക്കെതിരേയുള്ള നടപടി. പിരിച്ചുവിടുന്ന ജീവനക്കാർക്ക് പകരം പുതിയ ആളുകളെ നിയമിക്കുമെന്ന് മെറ്റ വ്യക്തമാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അതേസമയം വാട്ട്സാപ്പ്, ഫെയ്‌സ്ബുക്ക്,…

കാക്കനാട് ആക്രി ​ഗോഡൗണിൽ വൻ തീപിടിത്തം

കൊച്ചി: കാക്കനാട് വാഴക്കാലയിൽ ആക്രിക്കടയിൽ വൻ തീപ്പിടിത്തം. ജനവാസ മേഖലയിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. തൃക്കാക്കരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഫ്രിഡ്ജും പെയിന്റ് ബക്കറ്റുൾപ്പടെയുള്ള ആക്രി സാധനങ്ങളും…

  • india
  • December 13, 2024
തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 7 മരണം

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തിൽ ഏഴു പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നതായാണ് വിവരം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച…

  • india
  • November 30, 2024
വാരണാസി റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

വാരാണസി: ഉത്തർപ്രദേശിലെ വാരാണസി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ വൻ തീപ്പിടിത്തം. തീപിടിത്തത്തിൽ 200-ഓളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പന്ത്രണ്ടോളം ഫയർ എഞ്ചിനുകളാണ് തീയണക്കാനെത്തിയത്. റെയിൽവേ പോലീസ്, ആർപിഎഫ്, പ്രാദേശിക…

  • india
  • November 16, 2024
ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഝാൻസി: ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തി (എൻഐസിയു)ലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചതായി അധികൃതർ അറിയിച്ചു. 16 കുഞ്ഞുങ്ങൾക്ക്‌ പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് വിവരം.…