​ഗാസയിൽ വെടിനിർത്തൽ ഉടൻ; സൂചന നൽകി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ–ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു ഗാസയെപറ്റിയുള്ള ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചു വരികയാണെന്നു ട്രംപ് പറഞ്ഞു. ഏതാണ്ട് 21 മാസത്തിലധികമായി മേഖല…

​ഗാസയിൽ ഇസ്രയേൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; ഏഴ് സൈനികർ കൊല്ലപ്പെട്ടു

ഖാൻ യൂനിസ്: വടക്കൻ ഗാസയിൽ ഇസ്രയേലി സൈന്യത്തിന്റെ വാഹനം പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഏഴ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഖാൻ യൂനിസിലായിരുന്നു സംഭവം. 605-ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. സൈനികർ…

​ഗാസയിൽ സഹായം തേടിയെത്തിയവർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ; 22 പേർ കൊല്ലപ്പെട്ടു

ഗാസ: ഇറാനുമായുള്ള സംഘർഷത്തിനിടയിലും ഗാസക്കാരെ കടന്നാക്രമിച്ച് ഇസ്രയേൽ. വീണ്ടും സഹായം തേടിയെത്തിയവർക്ക് നേരെ ഇസ്രയേൽ വെടിവെപ്പ് നടത്തി. ആക്രമണത്തിൽ ഗാസയിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മധ്യ ഗാസയിൽ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേർക്ക് വെടിയുതിരിക്കുകയായിരുന്നുവെന്നാണ് ദെയ്ർ എൽ-ബലായിലെ അൽ…

​ഗാസയിൽ ഭക്ഷണവിതരണം നിർത്തിവച്ചു

ജറുസലം: ഇസ്രയേൽ–യുഎസ് പിന്തുണയുള്ള സ്വകാര്യകരാറുകാർ നടത്തുന്ന ഭക്ഷണവിതരണം ഗാസയിൽ നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണകേന്ദ്രത്തിൽ ഭക്ഷണം തേടിയെത്തിയ 80 പലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നത്. നൂറുകണക്കിനാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു. വിതരണകേന്ദ്രത്തിൽ സുരക്ഷ മെച്ചപ്പെടുത്തിയശേഷം വിതരണം പുനരാരംഭിക്കുമെന്നു സംഘടന അറിയിച്ചു.…

​ഗാസയിലെ വെടിനിർത്തൽ; പ്രമേയം യുഎൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് യുഎസ്

ജറുസലം: ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തെ യുഎൻ രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്തു. ബാക്കി 14 രാജ്യങ്ങളും കരടു പ്രമേയത്തെ പിന്തുണച്ചെങ്കിലും യുഎസ് പ്രമേയത്തിന് എതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. നിരുപാധികവും ശാശ്വതവുമായ വെടിനിർത്തലെന്ന ആവശ്യം ഇസ്രയേൽ നേരത്തേ തന്നെ നിരാകരിച്ചിരുന്നു.…

​ഗാസയിൽ വെടിനിർത്തൽ അം​ഗീകരിച്ച് ഇസ്രയേൽ

ജറുസലം: ​ഗാസയിൽ വെടിനിർത്തൽ അം​ഗീകരിച്ച് ഇസ്രയേൽ. 60 ​ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അം​ഗീകരിച്ചതായി യുഎസ് അറിയിച്ചു.വെടിനിർത്തൽ നിലവിൽ വന്നാൽ ഗാസയിലെ സൈനികരെ ഘട്ടംഘട്ടമായി പിൻവലിക്കും. എന്നാൽ ഇസ്രയേലിന്റെ തുടർനീക്കങ്ങൾ വിലയിരുത്തുകയാണെന്ന് ഹമാസും പ്രതികരിച്ചു. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ…

​ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പിന്മാറില്ലെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘‘പോരാട്ടം ശക്തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. ഞങ്ങൾ പിൻമാറില്ല. പക്ഷേ വിജയിക്കണമെങ്കിൽ, തടയാൻ കഴിയാത്ത രീതിയിൽ…

ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേൽ

ഗാസ: ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേൽ. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിർബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികൾക്ക് ഗാസയിൽ മൂന്നിൽ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഒസിഎച്ച്എ(യുഎൻ ഓഫീസ് ഫോർ ദ…

​ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 112 പേർ കൊല്ലപ്പെട്ടു

ഗാസ: കഴിഞ്ഞ ദിവസം ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 112 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം പ്രാപിച്ച ഗാസ സിറ്റിയിലെ സ്കൂളുകളിൽ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേർക്ക് പരിക്കേറ്റു. അതേസമയം ഗാസ…

​ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; മരണസംഖ്യ 100 കടന്നു

ഗാസാ സിറ്റി: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ മരണസംഖ്യ 100 കടന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 190 കുട്ടികളുൾപ്പെടെ 510 പേർ മരിച്ചെന്ന് ഗാസയിലെ സിവിൽ ഡിഫെൻസ് ഏജൻസി പറഞ്ഞു. ആക്രമണങ്ങൾക്ക് തിരിച്ചടിയെന്ന നിലയിൽ വ്യാഴാഴ്ച…