എല്ലാ ബന്ദികളെയും ഉടൻ കൈമാറണം; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
വാഷിങ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഉടൻ ഹമാസ് കൈമാറണം, ഇല്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ…
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കും’; ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു
ജെറുസലേം: എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കു’മെന്ന് ഹമാസിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.…
ബന്ദികളെ ഉടൻ കൈമാറിയില്ലെങ്കിൽ വീണ്ടും യുദ്ധം; ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു
ടെൽഅവീവ്: ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം തുടരുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. എക്‌സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒമ്പത് പേരെ…
ഗാസ ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടാകില്ല; അറബ് രാജ്യങ്ങളിൽ പാർപ്പിടം ഒരുക്കും: ട്രംപ്
ന്യൂയോർക്ക്: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ പരാമർശം. ഗാസയിൽ നിന്ന്…
ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം ആരംഭിച്ച് ഇസ്രയേൽ
വാഷിങ്ടൺ: ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം തുടങ്ങി ഇസ്രയേൽ. പലസ്തീൻ ജനതയും അന്താരാഷ്ട്രസമൂഹവും എതിർപ്പ് ശക്തമാക്കുമ്പോഴാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ നീക്കം. ഗാസക്കാരെ വലിയതോതിൽ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേൽ നടത്തുന്നത്. അതേസമയം, നീക്കത്തിനെതിരേ ഈജിപ്ത് ശക്തമായ എതിർപ്പ്…
ഗാസ ഏറ്റെടുക്കൽ; ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ യുഎൻ
ന്യൂയോർക്ക്: ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.…
വെടിനിർത്തൽ കരാർ; കൂടുതൽ ഇസ്രയേലികളെ മോചിപ്പിച്ച് ഹമാസ്
ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ…
ഗാസയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ; നാളെ മുതൽ പ്രാബല്യത്തിൽ
ജറുസലം: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാസയിലെ വെടിനിർത്തലിന് ഒടുവിൽ തീരുമാനമായി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ…
ഗാസയിൽ ഭാവിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി ഇസ്രയേൽ
ജറുസലം: ഗാസയിൽ നിന്ന് ഭാവിയിൽ സുരക്ഷാ ഭീഷണിയുണ്ടായാൽ വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്നും ഇടപെടുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സാർ. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഗിദയോൻ സാറിന്റെ പ്രസ്താവന. ഭാവിയിലും ഗാസ മുനമ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ…
ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ; ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിച്ചേക്കും
ജെറുസലേം: ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതിലും ചർച്ച തുടരുകയാണ്. ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ സമ്പൂർണ വെടിനിർത്തൽ. മധ്യസ്ഥത വഹിക്കുന്ന ഖത്തർ…