സ്മാർട്ട്ഫോൺ ഉൽപാദനം; വിയറ്റ്നാമിൽ നിന്ന് ഒരുഭാ​ഗം ഇന്ത്യയിലേക്ക് മാറ്റാൻ സാംസങ്

മുംബൈ: സ്മാർട്ട്ഫോൺ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഉൽപാ​ദനത്തിൻ്റെ ഒരുഭാ​ഗം ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ…

പഹൽ​ഗാം ഭീകരാക്രമണം; പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാൻ ഇന്ത്യ

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന മേധാവി ഇക്കാര്യം വിലയിരുത്തും. അതേസമയം, കശ്മീരിലെ അതിർത്ഥിയിൽ പാക് വെടിവെപ്പ് തുടരുകയാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം…

പഹൽ​ഗാം ഭീകരാക്രമണം; ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ‘പ്രശ്‌നം…

പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; അന്ത്യശാസനവുമായി ഇന്ത്യ

ചണ്ഡിഗഡ്: എല്ലാ പാക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് അറിയിച്ച് ഇന്ത്യ. ഇതിന് പിന്നാലെ അട്ടാരിയിലെ ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിലൂടെ നിരവധി കുടുംബങ്ങളാണ് പാകിസ്ഥാനിലേക്കു മടങ്ങിയത്. കുറച്ചുനാളത്തേക്കുകൂടി വീസയുണ്ടായിട്ടും സന്ദർശനം ചുരുക്കിയാണ് അപ്രതീക്ഷിത മടക്കം. പഹല്‍ഗാം ഭീകരാക്രമണത്തെ എതിർത്തും സമാധാനത്തിനും സൗഹൃദത്തിനുമുള്ള…

പഹൽ​ഗാം ഭീകരാക്രമണം; പാക് നടന്റെ ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല

ന്യൂഡൽഹി: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.…

ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ തയ്യാറാകാതെ പാകിസ്ഥാൻ; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമം തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ…

ഭീകരാക്രമണം; ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക. തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിലേക്കുമുള്ള യാത്രകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ചയാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും…

പാകിസ്ഥാനെതിരെ ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ചു, നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി SVES വിസ നൽകില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ…

യുഎസിന്റെ പകരച്ചുങ്കം; ചൈനയിൽ നിന്ന് ലാപ്ടോപ്പ് കമ്പനികൾ ഉൽപാദനത്തിന് ഇന്ത്യയിലേക്ക്

മുംബൈ: അമേരിക്കയുടെ പകരച്ചുങ്കത്തിൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഉത്പാദന വൈവിധ്യവത്കരണത്തിന് ലാപ്ടോപ് കമ്പനികൾ. ഇന്ത്യയുടെ ഉത്പാദന അനുബന്ധപദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമം. ഇതിനായി ഇന്ത്യയിലെ കരാർ കമ്പനികളുമായി ചർച്ചകൾ ശക്തിപ്പെടുന്നതായാണ് വിപണിയിൽനിന്ന്‌ ലഭിക്കുന്ന സൂചനകൾ. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരയുദ്ധം…

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യയിൽ; സന്ദർശനം ട്രംപിന്റെ തീരുവ യുദ്ധത്തിനിടെ

ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് പാലം വ്യോമതാവളത്തിലെത്തിയ ജെഡി വാൻസിനെ കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിൻറെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. നൃത്തവും പരേഡും അടക്കം വിമാനത്തവാളത്തിൽ ​ഗംഭീര സ്വീകരണമാണ് നൽകിയത്.…