പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതി തീരുവ ഈടാക്കും

വാഷിങ്ടൺ: ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവക്കാര്യത്തിൽ താൻ ദയാലുവാണെന്ന് ആവർത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം’ എന്ന് വിശേഷിപ്പിച്ചുക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയ്ക്ക് മേൽ 26 ശതമാനവും ചൈനയ്ക്ക് 34…

മ്യാൻമറിന് സഹായവുമായി പറന്നിറങ്ങി ഇന്ത്യയുടെ ‘ഓപ്പറേഷൻ ബ്രഹ്‌മ’; ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണിൽ

നയ്പിഡോ: ശക്തമായ ഭൂകമ്പത്തിൽ കനത്തം നാശംവിതച്ച മ്യാൻമാറിലേക്ക് സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ബ്രഹ്‌മ’ എന്ന പേരിൽ 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂൺ വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച മധ്യമ്യാൻമാറിലും തായ്‌ലാൻഡിലുമായി ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ എണ്ണൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന…

  • india
  • February 18, 2025
ദ്വിദിന സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിൽ; ഇന്ന് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനി ഇന്ത്യയിലെത്തി. ദില്ലിയിലെത്തിയ ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള…

ഇന്ത്യയിൽ ‍ഡേറ്റാ സെൻ്റർ തുടങ്ങാൻ ഒരുങ്ങി ഓപ്പൺ എഐ

മുംബൈ: നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പൺ എ.ഐ. ഇന്ത്യയിൽ ഡേറ്റാ സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നു. രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മാത്രമല്ല, ഇന്ത്യയിൽ നിർമിതബുദ്ധി ടൂളുകൾക്ക് ആവശ്യം വർധിക്കുന്നതും ഡേറ്റാ സെന്റർ ഒരുക്കാൻ…

ഒരുലക്ഷംകോടി രൂപ പിന്നിട്ട് ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി

മുംബൈ: നടപ്പ്‌ സാമ്പത്തികവർഷം ആദ്യ പത്തുമാസം പിന്നിടുമ്പോൾ രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി രൂപ പിന്നിട്ടു. ആദ്യമായാണ് ഒരു സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള ഐഫോൺ കയറ്റുമതി ഒരുലക്ഷംകോടി രൂപ കടക്കുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിലായി ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ 31…

ഓൺലൈനിലൂടെ അനുയായികളെ അഭിസംബോധന ചെയ്ത് ഹസീന; ഇന്ത്യയെ കടുത്ത പ്രതിഷേധമറിയിച്ച് ബം​ഗ്ലാദേശ്

ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകൾക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ധാക്ക. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണർക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് ഹസീനയെ തടയുന്നതിന് ആവശ്യമായ…

പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ

ന്യൂഡൽഹി: പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ന്യൂഡൽഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ‌ഒന്നാം ടേണിൽ ഇന്ത്യ…

ഖോ ഖോ ലോകകപ്പ്; ഇന്ത്യയുടെ വനിതാ-പുരുഷ ടീം സെമിഫൈനലിൽ

ദില്ലി: ഖോ ഖോ ലോകകപ്പിൻ്റെ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യയുടെ വനിതാ-പുരുഷ ടീം. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ പുരുഷ ടീം ഫൈനലിൽ കടക്കുന്നത്. തോൽവി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂർത്തിയാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക്…

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; പരിക്കേറ്റ മലയാളി ചികിത്സയിൽ

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെതായി വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ടു പേരിൽ 16 പേരെ കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. 96 പേരെ ഇതിനോടകം…

ഖോ ഖോ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യൻ വനിതാ ടീം, ​ബ്രസീലിനെ നിലംപരിശാക്കി പുരുഷ ടീം ക്വാർട്ടറിൽ

ദില്ലി: ഖോ ഖോ ലോകകപ്പിൽ ദക്ഷിണകൊറിയയെ തകർത്ത് ഇന്ത്യൻ വനിതകൾ. ടൂർണമെൻറിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 175-18 നാണ് ഇന്ത്യൻ വനിതകൾ ദക്ഷിണ കൊറിയയെ തകർത്തത്. ടോസ് നേടിയ ഇന്ത്യ ഡിഫൻഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യക്കായി ചൈത്രയും ക്യാപ്റ്റൻ പ്രിയങ്ക ഇംഗിളും…