• world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം; നിരവധി പേർക്ക് പരിക്ക്

സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിനു സമീപമാണ് ആക്രമണമുണ്ടായതെന്നും വൻ‌ സ്ഫോടന ശബ്ദം കേട്ടതായും നഗരവാസികൾ പറഞ്ഞു. ഇസ്രയേലിലേക്ക് ഹൂതികളുടെ…

തെക്കൻ ​ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ; വടക്കൻ ​ഗാസയിൽ ആക്രമണം ശക്തമാക്കി

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാകുന്നതിനിടെ തെക്കൻ ​ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ. വടക്കൻ ​ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പുതിയ ആക്രമണപദ്ധതിയുടെ ​ഭാ​ഗമായാണിത്. സുരക്ഷ ഉറപ്പാക്കാനെന്നു പറഞ്ഞാണ് പലസ്തീൻകാരെ ഒഴിപ്പിക്കുന്നത്. തെക്കൻ ഗാസയിൽ ടെന്റുകളും മറ്റു സഹായങ്ങളും ഒരുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കുള്ള…

​ഗാസയിൽ വീണ്ടും ബോംബാക്രമണം ശക്തമാക്കി ഇസ്രയേൽ; 89 പേർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലുമായി 89 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കുനേരെ നടത്തിയ വെടിവയ്പുകളിൽ 31 പേരാണു കൊല്ലപ്പെട്ടത്. 513 പേർക്കു പരുക്കേറ്റു. 2 കുട്ടികളടക്കം 5 പേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ…

ഗാസ പിടിച്ചെടുക്കൽ; ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് മന്ത്രിമാരുമായി ചർച്ച നടത്തും

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് മന്ത്രിമാരുമായി ചർച്ച നടത്തും. ​ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്കാണ് നെതന്യാഹു ചർച്ചയ്ക്ക് ഒരുങ്ങുന്നത്. ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സേനാമേധാവി ഇയാൽ സമീർ വിയോജിപ്പ് അറിയിച്ചിരുന്നു. ഗാസ പിടിച്ചെടുക്കാനുള്ള നീക്കം…

​ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ വെടിവയ്പ്പ്; 91 പേർ കൊല്ലപ്പെട്ടു

ഗാസാസിറ്റി: ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്രയേൽ വെടിവയ്പ്പ്. 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ 91 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 600ൽ അധികം ആളുകൾക്ക് പരിക്കേറ്റു. വടക്കൻ ഗാസയിലെ സികിം അതിർത്തിയിൽ സഹായട്രക്കിനരികിലേക്കോടിയവർക്കുനേരേയുണ്ടായ ആക്രമണത്തിൽ 54 പേർ മരിച്ചു. പട്ടിണിയാലും…

​ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 78 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ​ഗർഭിണിയും

ദെയ്റൽ ബലാഹ്: ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു.…

​ഗാസയിലെ പട്ടിണി രൂക്ഷം; മൂന്ന് കേന്ദ്രങ്ങളിൽ 10 മണിക്കൂർ സൈനിക നടപടി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ​ഗാസയിൽ പട്ടിണി രൂക്ഷമായ സാഹചര്യത്തിൽ ജനവാസമുള്ള മൂന്ന് കേന്ദ്രങ്ങളിലെ സൈനിക നടപടി താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. ദിവസവും 10 മണിക്കൂർ പോരാട്ടം നിർത്തിവെക്കുമെന്നും ദുരിതത്തിലായ പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകൾ തുറക്കുമെന്നും ഇസ്രയേൽ ഞായറാഴ്ച അറിയിച്ചു. മേഖലയിലെ…

സിറിയൻ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 5 മരണം

ഡമാസ്കസ്: സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ അഞ്ച് സുരക്ഷാസൈനികർ മരിക്കുകയും 18 പേർക്കെങ്കിലും പരുക്കേൽക്കുകയും ചെയ്‌തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുവൈദയിലെ വിഭാഗീയ അക്രമത്തിന്റെ പ്രത്യാഘാതങ്ങൾ ഡമാസ്കസിലേക്ക് എത്തുന്നതിനിടെയായിരുന്നു ഇസ്രയേൽ സേന സിറിയൻ…

​ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; കുട്ടികളടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ഗാസയിൽ അഭയാർഥി ക്യാംപുകളിലടക്കം 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു. 278 പേർക്കു പരുക്കേറ്റു. അഭയാർഥി ക്യംപിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ നിയമസഭാ കൗൺസിൽ അംഗമായ മുഹമ്മദ് ഫറജ് അൽ ഗോലും (68) കൊല്ലപ്പെട്ടു.…