ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കും’; ഹമാസിന് മുന്നറിയിപ്പുമായി നെതന്യാഹു
ജെറുസലേം: എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കു’മെന്ന് ഹമാസിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.…
ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം ആരംഭിച്ച് ഇസ്രയേൽ
വാഷിങ്ടൺ: ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം തുടങ്ങി ഇസ്രയേൽ. പലസ്തീൻ ജനതയും അന്താരാഷ്ട്രസമൂഹവും എതിർപ്പ് ശക്തമാക്കുമ്പോഴാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ നീക്കം. ഗാസക്കാരെ വലിയതോതിൽ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേൽ നടത്തുന്നത്. അതേസമയം, നീക്കത്തിനെതിരേ ഈജിപ്ത് ശക്തമായ എതിർപ്പ്…
വെടിനിർത്തൽ കരാർ; കൂടുതൽ ഇസ്രയേലികളെ മോചിപ്പിച്ച് ഹമാസ്
ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ…
ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിൽ പരാജയപ്പെട്ടു; രാജി പ്രഖ്യാപിച്ച് ഇസ്രയേലി സൈനിക മേധാവി
ടെൽ അവീവ്: 15 മാസം നീണ്ടുനിന്ന ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് താൽകാലിക വിരാമമായതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഇസ്രയേലി സൈനിക മേധാവി ഹെർസി ഹാലവി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മാർച്ചിൽ താൻ…
ഗാസയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ; നാളെ മുതൽ പ്രാബല്യത്തിൽ
ജറുസലം: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാസയിലെ വെടിനിർത്തലിന് ഒടുവിൽ തീരുമാനമായി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ…
ഗാസയിൽ 42 ദിവസത്തെ വെടിനിർത്തലിന് ധാരണ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
ജറൂസലേം: ഗാസയിൽ കഴിഞ്ഞ 15 മാസമായി നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താൽകാലിക വിരാമം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായെന്ന് സമാധാന ശ്രമങ്ങളിലെ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ…
ഗാസയിൽ ഭാവിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി ഇസ്രയേൽ
ജറുസലം: ഗാസയിൽ നിന്ന് ഭാവിയിൽ സുരക്ഷാ ഭീഷണിയുണ്ടായാൽ വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്നും ഇടപെടുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സാർ. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഗിദയോൻ സാറിന്റെ പ്രസ്താവന. ഭാവിയിലും ഗാസ മുനമ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ…
ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ; ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിച്ചേക്കും
ജെറുസലേം: ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതിലും ചർച്ച തുടരുകയാണ്. ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ സമ്പൂർണ വെടിനിർത്തൽ. മധ്യസ്ഥത വഹിക്കുന്ന ഖത്തർ…
ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ 26 മരണം
ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 പലസ്തീൻ മാധ്യമപ്രവർത്തകരടക്കം 26പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ നുസ്രത്ത് അഭയാർഥി ക്യാംപിലെ അൽ അവ്ദ ആശുപത്രിക്കു പുറത്തു വാഹനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടതെന്ന് ഗാസ അധികൃതർ അറിയിച്ചു. അൽ ഖുദ്സ് ടുഡെ ചാനൽ ജീവനക്കാരാണ് ഇവർ.…
ഇസ്രയേലിനെതിരെ മിസൈൽ ആക്രമണവുമായി ഹൂതികൾ; 16 പേർക്ക് പരിക്ക്
ടെൽഅവീവ്: ഇസ്രയേലിനെതിരേ മിസൈൽ ആക്രമണവുമായി യെമനിലെ ഹൂതികൾ. ടെൽഅവീവിലെ പാർക്കിൽ മിസൈൽ പതിച്ചുവെന്നും 16 പേർക്ക് ആക്രമണത്തിൽ നിസ്സാരമായി പരിക്കേറ്റുവെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോമുകൾ പ്രവർത്തിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്.…