ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരം; ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ സ്‌പേസ് ഡോക്കിങ് എക്‌സിപിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) വിജയകരമെന്ന് റിപ്പോർട്ട്. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. സ്‌പെയ്‌ഡെക്‌സ് ദൗത്യം വ്യാഴാഴ്ച വിജയകരമായി…

ഡോ വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പതിനൊന്നാമത് ചെയർമാനായി ഡോ വി നാരായണൻ ഇന്ന് ചുമതലയേൽക്കും. ബെംഗളുരൂവിലെ ഐ എസ്ആർഒ ആസ്ഥാനമായ ‘അന്തരീക്ഷ ഭവനി’ലാകും ഔദ്യോഗികമായി ചുമതലയേൽക്കുക. കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള ഡോക്ടർ നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്.…

ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ. ചെയർമാനാകും

ന്യൂഡൽഹി: ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനാകും. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും. രണ്ടുവർഷത്തേക്കാണ് നിയമനം.നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. കന്യാകുമാരി സ്വദേശിയാണ്. നിലവിലെ ചെയർമാൻ ഡോ. എസ്. സോമനാഥ്…

ഐഎസ്ആർഒയുടെ സ്പാഡെക്സ് വിക്ഷേപണം ഇന്ന് രാത്രി; 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക്

തിരുവനന്തപുരം: ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും. വിക്ഷേപണത്തിനായി…