സംസ്ഥാനത്ത് മഞ്ഞപ്പിത്തവ്യാപനം ഉയരുന്നു; 38 മരണം
കോഴിക്കോട്: സംസ്ഥാനത്ത് മഞ്ഞപ്പിത്തവ്യാപനം ഉയരുന്നു. ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് 38 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും ചികിത്സതേടി. മഞ്ഞപ്പിത്തത്തിനൊപ്പം മറ്റുരോഗങ്ങൾകൂടി പിടിപെടുന്നതാണ് പ്രശ്നം തീവ്രമാകാൻ കാരണം.…
കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്ന്; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തൽ. ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത്. 13 പേർക്കാണ് നിലവിൽ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ടു മുതിർന്നവരും ഒരു കുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തിൽ മന്ത്രി…