കോവിഡ് ബാധിതരുടെ എണ്ണം 430 ആയി ഉയർന്നു; ഒരാഴ്ച്ചക്കിടെ റിപ്പോർട്ട്‌ ചെയ്തത് രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430 ആയി ഉയർന്നു. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച…

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ; ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർ‌ദേശം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ…

മോക് ഡ്രിൽ ഇന്ന് വൈകിട്ട്; മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തും. സിവിൽ ഡിഫൻസ് മോക് ഡ്രിൽ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ‌വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുക. നാല്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം,…

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ബില്ലുകളിൽ തീരുമാനം എടുക്കാത്തതുമായി ബന്ധപ്പെട്ട് ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജയ്‌ ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ ​ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി നോട്ടീസ്…

‌‌പൊള്ളുന്ന ചൂടിൽ തണുപ്പേകാൻ മഴ എത്തുന്നു; ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊള്ളുന്ന ചൂടിൽ തണുപ്പേകാൻ മഴ എത്തുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…

വേന‌ൽച്ചൂടിന് ആശ്വാസമായി മഴ; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനൽ‍മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.…

വീണ്ടും കുതിച്ച് സ്വർണവില; 63,500 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപയായിരുന്നു കുറഞ്ഞിരുന്നത്. എന്നാൽ ഇന്ന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 63,520 രൂപയായി ഉയർന്നു. ഗ്രാമിനും ആനുപാതികമായി വില കൂടി. 50 രൂപ വർധിച്ച്…

ചുട്ടുപ്പൊള്ളി കേരളം; ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ…

കേരളത്തിൽ സിനിമ സമരത്തിന് ഒരുങ്ങി സംഘടനകൾ; ജൂൺ ഒന്നുമുതൽ സമരത്തിന് ആഹ്വാനം

കൊച്ചി: ജൂൺ ഒന്ന് മുതൽ കേരളത്തിൽ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ…