• india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

ഇസ്രയേൽ ആക്രമണം; ​ഗാസ സിറ്റിയിൽ 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ,…

ഓപ്പറേഷൻ അഖാൽ; കശ്മീരിൽ ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ ‘അഖാൽ’ എന്ന പേരിലായിരുന്നു സൈനിക നീക്കം. കശ്മീരിലെ പഹൽഗാമിൽ…

പൂഞ്ചിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലഷ്ക്കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടൽ. സംശയകരമായ സാഹചര്യത്തിൽ കണ്ടവരെ സൈന്യം നിരീക്ഷിച്ചു…

കാൻവർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 5 മരണം, 23 പേർക്ക് പരിക്ക്

റാഞ്ചി: ജാർഖണ്ഡിലെ ദിയോഘറിൽ കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. 23ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. മോഹൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ…

​ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 78 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ​ഗർഭിണിയും

ദെയ്റൽ ബലാഹ്: ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു.…

ഓപ്പറേഷൻ മഹാദേവ്; ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മേഖലയില്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ഭീകരര്‍ക്കായി പരിശോധന തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന…

റഷ്യയിൽ വിമാനം തകർന്നുവീണ് അപകടം; യാത്രക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മോസ്കോ: റഷ്യയിൽ വിമാനം തകർന്നുവീണ് അപകടം. അപടത്തിൽ വിമാനത്തിലെ യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 49 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെടുന്നതിനു മുൻപ് രണ്ടുതവണ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചിരുന്നെന്നും രണ്ടാമത് ലാൻഡ് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് വിമാനത്തിന് എയർ ട്രാഫിക്…

മണിപ്പൂരിൽ കുക്കി സായുധ ​ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ; കുക്കി കമാൻഡർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 4 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കുക്കി കമാൻ‍ഡറും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കുക്കി സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരെ സംബന്ധിച്ച കൂടടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവർ…

റഷ്യൻ ആക്രമണത്തിൽ യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്നു; പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രൈനിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്. ‌477 ഡ്രോണുകളും 60 മിസൈലുകളുമടക്കം യുക്രൈനിൽ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന്‍ പ്രതിരോധ…