പഹൽ​ഗാം ഭീകരാക്രമണം; എന്‍ രാമചന്ദ്രന് വിടച്ചൊല്ലാൻ നാട്

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി…

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. പത്തിലേറെ വിദ്യാർഥികൾക്കും ഒമ്പത് അഭിഭാഷകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ എറണാകുളം…

കളമശ്ശേരിയിൽ സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ; അഞ്ച് വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കളമശ്ശേരിയിൽ അഞ്ച് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ. സ്വകാര്യ സ്കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാർഥികളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്കൂളിലെ മൂന്ന് വിദ്യാർഥികളെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ…

കാക്കനാട് ആക്രി ​ഗോഡൗണിൽ വൻ തീപിടിത്തം

കൊച്ചി: കാക്കനാട് വാഴക്കാലയിൽ ആക്രിക്കടയിൽ വൻ തീപ്പിടിത്തം. ജനവാസ മേഖലയിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. തൃക്കാക്കരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഫ്രിഡ്ജും പെയിന്റ് ബക്കറ്റുൾപ്പടെയുള്ള ആക്രി സാധനങ്ങളും…