താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; ചെറുവാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും, പരിശോധന നടത്തി കളക്ടർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ പരിശോധന നടത്തി കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കളക്ടര്‍ ചുരത്തിലെത്തി പരിശോധന നടത്തിയത്. പിഡബ്ല്യുഡി, ജിയോളജി വകുപ്പ് ഉള്‍പ്പടെ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും കൂടുതല്‍…

ഹിമാചൽപ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം; 200 ൽ അധികം റോഡുകൾ അടച്ചു

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മാണ്ഡി, കുളു ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന് മേഘവിസ്ഫോടനമുണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശ്.…

കനത്ത മഴ; മുംബൈയിൽ മണ്ണിടിച്ചിലിൽ രണ്ട് മരണം

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പാൽഘർ, രത്നഗിരി, റായിഗഡ്…

ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് മരണം, ആറ് പേർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ മണ്ണിടിഞ്ഞ് രണ്ട് മരണം. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിങ് റാണയും മകനുമാണ് മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജീന്ദർ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു…

കോഴിക്കോട് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം; കുടുങ്ങിക്കിടക്കുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമം

കോഴിക്കോട്: പാലാഴിയില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം. ഇതരസംസ്ഥാനത്തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജെ സിബി അടക്കമുള്ള സൗകര്യങ്ങൾ എത്തിച്ചാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. എംഎൽഎ അഹമ്മദ് ദേവർകോവിൽ സ്ഥലത്തെത്തിയിട്ടുണ്ട്. ഫ്‌ളാറ്റ്…

മഴക്കെടുതി; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണം 36 ആയി

മംഗൻ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനത്തു. മഴക്കെടുതിയിൽ 36 പേർ മരിച്ചതായാണ് റിപ്പോർട്ട്. പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. പ്രളയത്തിൽ പല ഗ്രാമങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങി. കനത്ത മഴയും പ്രളയവും ഉത്തരേന്ത്യയിലെ…

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 34 ആയി

ഗുവാഹാത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 34 പേർ മരിച്ചു. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും നിരവധി ആളുകൾ മരിച്ചത്.വടക്കൻ സിക്കിമിൽ 1,200-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവരെ…

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഗാങ്‌ടോക്: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വടക്കന്‍ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായതെന്നും ഇത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചെന്നും അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെളളം കയറി അവശിഷ്ടങ്ങള്‍ നിറഞ്ഞ് തകര്‍ന്ന റോഡുകളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.…

ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ; ആറു മരണം, നിരവധി പേർക്ക് പരിക്ക്

ഷിംല: ഹിമാചൽപ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച…